സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

ലോകകപ്പിലെ ഇന്നലത്തെ മത്സരങ്ങളെ കുറിച്ച് എനിക്ക് അധികം എഴുതേണ്ടി വരില്ല എന്നു തോന്നി മുന്‍പോസ്‌റ്റുകളുടെ കമന്റ് കണ്ടപ്പോള്‍. അതു കൊണ്ട് ഇന്ന് ഞാന്‍ കളിയുടെ വിശകലനവുമായല്ല വന്നിരിക്കുന്നത്. ചാനലുകള്‍ ഇതിനോടകം തന്നെ ആഘോഷമാക്കിയ ഒരു ചോദ്യവുമായാണ്..

ഇന്ത്യ എന്തുകൊണ്ട് തോറ്റു???

ഇന്നലെ കളി കണ്ടതില്‍ നിന്ന് ഒരൊറ്റ ഉത്തരമേ എനിക്ക് പറയാനുള്ളു.. ബംഗ്ലാദേശ് നന്നായി കളിച്ചത് കൊണ്ട് ഇന്ത്യ തോറ്റു.. അത്രതന്നെ. മനോഹരമായ ബോളിങ്ങ് ആയിരുന്നു അവരുടേത്. നമ്മുടെ ബാറ്റ്‌സ്‌മാന്മാരെ കൊണ്ട് കൊള്ളാ‍ഞ്ഞിട്ടാണ് എന്ന രീതിയില്‍ എഴുതിയാല്‍ അത് ബംഗ്ല്ലാദേശ് ബോളര്‍മാരോട് ചെയ്യുന്ന അനീതിയായിരിക്കും. സെവാഗിനെ ഞാന്‍ കൂട്ടുന്നില്ല, പുറത്തായ രീതി അത്ര ഭയങ്കരമായിരുന്നു. ബോളിന്റെ ലൈന്‍ മനസിലാക്കാതെ എന്തിനോ വേണ്ടി ഒരു ഷോട്ട് കളിച്ചത് പോലെ തോന്നി. ബാക്കിയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെല്ലാം പുറത്തായത് കുറഞ്ഞ റണ്‍‌റേറ്റ് സൃഷ്‌ടിച്ച സമര്‍ദ്ദത്തിലാണ്. അതിന് വഴിവെച്ചത് അണുവിട തെറ്റാതെ പന്തെറിഞ്ഞ ബംഗ്ലാദേശ് ബോളര്‍മാരും.

കളി 25 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നൂറ്റി പതിനെട്ടോളം പന്തുകള്‍ റണ്ണെടുത്തിരുന്നില്ല. അതായത് വെറും 32 സ്‌കോറിങ്ങ് ഷോട്ടുകള്‍. പേരു കേട്ട ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ അങ്ങനെ തളയ്‌ക്കാന്‍ അച്ചടക്കമായിരുന്നു ബംഗ്ലാദേശിന്റെ ആയുധം. ഫീല്‍ഡര്‍മാര്‍ ബോളര്‍മാര്‍ക്ക് നല്ല സപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. ബംഗ്ലാദേശ് വ്യക്തമായ ഗെയിം‌പ്ലാനോടെയാണ് ഇറങ്ങിയത്. ഗ്രൌണ്ടില്‍ അവയെ പ്രാവര്‍ത്തികമാക്കാനും അവര്‍ക്ക് കഴിഞ്ഞു.

ഇനി ഇന്ത്യന്‍ ബാറ്റിങ്ങ്. ഇഴഞ്ഞ് നീങ്ങി എന്ന് പറയപ്പെടുന്നു. അതിന്റെ പിന്നിലും ബോളര്‍മാര്‍ തന്നെ. ആരെങ്കിലും വേണമെന്ന് വെച്ച് റണ്‍സ് നേടാതിരിക്കുമോ?? കിട്ടിയ അവസരത്തിലെല്ലാം ഇന്ത്യ റണ്‍സ് നേടുക തന്നെ ചെയ്‌തു. ഗാംഗുലിയും യുവ്‌രാജും ധോണിയുമടക്കം അഞ്ച് ബാറ്റ്‌സ്‌മാന്മാര്‍ രണ്ട് റണ്‍സ് നേടുന്നതിനിടെ പുറത്തായി. 43 ഓവറില്‍ 158 റണ്‍സ് അത്ര നല്ല സ്‌കോറൊന്നുമല്ല. വേഗം കൂട്ടാനുള്ള ശ്രമത്തില്‍ വിക്കറ്റുകള്‍ വീണു.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയ്‌ക്ക് ചില്ലറ തെറ്റുകളും പറ്റിയിരുന്നു. ഒന്നാമത് ദ്രാവിഡ് പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. ബാറ്റിങ്ങ് തിരഞ്ഞെടുക്കാന്‍ ദ്രാവിഡിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാവും??

1) ഇന്ത്യ ഒരു ബാറ്റിങ്ങ് ടീമാണ്. ടീമിന്റെ ശക്തി അതിന്റെ ബാറ്റിങ്ങ് തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നാണത്. ആദ്യം ബാറ്റ് ചെയ്‌ത് കൂറ്റന്‍ സ്‌കോര്‍ നേടിയാല്‍ ബോളര്‍മാര്‍ക്ക് സമര്‍ദ്ദം കുറയും, ബാറ്റ്‌സ്‌മാന്മാര്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാകും.

2) പിച്ച്. ഇവിടെയാണ് ദ്രാവിഡിന് പിഴച്ചത്. രാവിലെ ആദ്യത്തെ ഒരര - മുക്കാല്‍ മണിക്കൂര്‍ ബോളര്‍മാര്‍ക്ക് അനുകൂലമാകുമെങ്കിലും പിന്നീട് അത് ബാറ്റിങ്ങിനെ തുണയ്‌ക്കും എന്ന് ദ്രാവിഡ് കരുതി. പക്ഷെ പ്രതീക്ഷിച്ചതിലും കൂടുതല്‍ നേരം പിച്ച് ബോളര്‍മാര്‍ക്കൊപ്പം നിന്നു. സാഹചര്യം മാറിയപ്പോഴേക്കും കളി നമ്മള്‍ കൈവിട്ടിരുന്നു.

രാവിലെ ബോളര്‍മാര്‍ക്കനുകൂലമായ സാഹചര്യത്തില്‍ എന്തിന് സെവാഗിനെ പോലൊരു ഔട്ട്-ഓഫ്-ഫോം ബാറ്റ്സ്‌മാനെ ഓപ്പണറാക്കി എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. രണ്ടായിരത്തി ഏഴില്‍ ഏകദിനങ്ങളില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയ ഒരു ബോളര്‍ക്കെതിരെയാണ് ദ്രാവിഡ് വീരുവിനെ ഇറക്കിയത്.

ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കുറച്ച് സമയമെടുത്തു. ആ നേരത്തിനുള്ളില്‍ ബംഗ്ലാദേശ് മത്സരം വരുതിയിലാക്കിയിരുന്നു. ആദ്യമേ തന്നെ നടന്ന കടന്നാക്രമണം ബോളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു.

ചുമ്മാ ഭാഗ്യം കൊണ്ടോ ഇന്ത്യക്കാരുടെ കഴിവുകേട് കൊണ്ടോ ജയിച്ചവരല്ല ബംഗ്ലാദേശ്. അവര്‍ കളിച്ച് ജയിച്ചവരാണ്.. അതിനവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്ത്യ തോറ്റതില്‍ വ്യക്തിപരമായി സങ്കടമുണ്ടെങ്കിലും, ഒന്നു പറയാതിരിക്കാനാവില്ല..

“വെല്‍ഡണ്‍ ബംഗ്ലാദേശ്”

വാല്‍കഷ്‌ണം: കളി തോറ്റതിന് കളിക്കാരുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവില്ല. കളിയെ കളിയായി കാണാന്‍ ഇന്ത്യക്കാര്‍ മറക്കുന്നോ?? ധോണിയുടെ വീടിന് നേരെ ഉണ്ടായ ആക്രമണമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

38 comments:

Balu..,..ബാലു said...

ലോകകപ്പിലെ ഇന്നലത്തെ മത്സരങ്ങളെ കുറിച്ച് എനിക്ക് അധികം എഴുതേണ്ടി വരില്ല എന്നു തോന്നി മുന്‍പോസ്‌റ്റുകളുടെ കമന്റ് കണ്ടപ്പോള്‍. അതു കൊണ്ട് ഇന്ന് ഞാന്‍ കളിയുടെ വിശകലനവുമായല്ല വന്നിരിക്കുന്നത്. ചാനലുകള്‍ ഇതിനോടകം തന്നെ ആഘോഷമാക്കിയ ഒരു ചോദ്യവുമായാണ്..

കുട്ടന്മേനൊന്‍ (TM) | KM said...

ടീം മെമ്പേഴ്സിനു കുനിച്ചു നിര്‍ത്തി നാലു പൂശുകിട്ടാത്തതിന്റെ പ്രശ്നം മാത്രം.

SAJAN | സാജന്‍ said...

എങ്കിലും സങ്കടമായിപ്പോയി ബാലു..ഉറക്കമിളച്ചതു മാത്രം മിച്ചം...

Sul | സുല്‍ said...

:(

കണ്ണൂസ്‌ said...

ബാലുവിനോട്‌ 100% യോജിക്കുന്നു. ഇന്നലെ ഇന്ത്യ കളിക്കാതെ തോറ്റതല്ല, ബംഗ്ലാദേശ്‌ കളിച്ചു തോല്‍പ്പിച്ചതാണ്‌. അവരുടെ ബൌളിംഗും ഫീല്‍ഡിംഗും കുറ്റമറ്റതായിരുന്നു. ഇതേ നിലവാരം നിലനിര്‍ത്തിയാല്‍ അവര്‍ ഈ ലോകകപ്പിലെ കറുത്ത കുതിരകളായിക്കൂടാതെയില്ല.

മറ്റൊന്ന്, അവരുടെ ബാറ്റിംഗ്‌ അത്ര മെച്ചമായിരുന്നില്ല. ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ അവര്‍ സമ്മര്‍ദ്ദത്തിലായേനേ. തമീം വളരെ ആപല്‍ക്കാരമായാന്‌ കളിച്ചിരുന്നത്‌. അദ്ദേഹം കളിച്ച എട്ടു പത്തു ആപല്‍ക്കരമായ ഷോട്ടുകളില്‍ ഒന്ന് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കയ്യില്‍ ആദ്യം തന്നെ കുരുങ്ങിയതായിരുന്നെങ്കില്‍, ബംഗ്ലാദേശ്‌ ബുദ്ധിമുട്ടുമായിരുന്നുവെന്ന് തോന്നുന്നു.

But then, there is no "if"s in Cricket....

kaithamullu - കൈതമുള്ള് said...

ബാലു,
തികച്ചും സത്യസന്ധമായ അവലോകനം!

സേവാഗൊഴികെ മറ്റാരേയും കുറ്റം പറയാന്‍ തോന്നിയില്ല.ഫീല്‍ഡിംഗിലും പുരോഗതി വേണം.

ബംഗ്ലാ, വെല്‍ ഡണ്‍!

Haree | ഹരീ said...

ഇതെപ്പോ ഇങ്ങിനെയൊരു ബ്ലോഗ് തുടങ്ങി?
ശരിക്കും സ്‌റ്റമ്പ്ഡ്!!! Stumped :) (ഓഫ്: ഇംഗ്ലീഷ് ആവശ്യമെങ്കില്‍ രണ്ടിനും നടുവില്‍ ഒരു സ്പേസിട്ടാല്‍ നന്നാവുമെന്നു കരുതുന്നു)
--
ഇനി കളിയിലേക്ക്... അല്പം നേരം ഞാന്‍ കളി കണ്ടിരുന്നു, ശരിതന്നെ. അവര്‍ നന്നായി ബോള്‍ ചെയ്തതാണ് കാരണം, ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഉഴപ്പിയതുകൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ തോല്‍‌വിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും, ബംഗ്ലാദേശ് ബോളര്‍മാര്‍ നന്നായി കളിച്ചതുകൊണ്ടാണെന്നും പറഞ്ഞ് ഒഴിയുവാനും ഇന്ത്യന്‍ കളിക്കാര്‍ക്കാവുകയില്ല. നല്ല ബാറ്റിംഗ് ലൈനപ്പ് എന്നു പറയുമ്പോള്‍, നല്ല ബോളിംഗ് നേരിട്ട് റണ്‍സെടുക്കുന്നവരാവണ്ടേ? ഏതായാലും നമുക്ക് അടുത്ത കളിക്കായി കാ‍ത്തിരിക്കാം... ഈ തോല്‍‌വി ഒരു വാശിയാവട്ടെ... ഇനിയുള്ളതെല്ലാം ജയിക്കട്ടെ... :)
--

::സിയ↔Ziya said...

കളി തോറ്റതിനു പിന്നില്‍ വമ്പന്‍ ബിസിനസ്സ് ലോബിയാണ്. ഇത് വന്‍ ഒത്തുകളിയാണ്. ദാരിദ്ര്യം പിടിച്ച മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളെ ക്രിക്കറ്റ് ഭ്രാന്തരാക്കാനും ഉത്പന്നങ്ങള്‍ പരസ്യം വഴി വിറ്റഴിക്കാനുമുള്ള കുത്തക സാമ്രാട്ടുകളുടെ ഗൂഢതന്ത്രം. കഴിഞ്ഞ തവണ പാക്കിസ്ഥാന്‍ തോറ്റുകൊടുത്തു. ഇത്തവണ ബംഗ്ലാദേശ് കപ്പ് നേടിയാല്‍ അത്ഭുതപ്പെടേണ്ട. ഇന്ത്യാ ഉപഭൂഖണ്ടത്തില്‍ ഇനി കപ്പ് നേടാനുള്ളത് ബംഗ്ലാദേശ് മാത്രം.

വിശാല മനസ്കന്‍ said...

ഇന്ത്യ എന്ത് കൊണ്ട് തോറ്റു?

എന്നതിന് ഉത്തരം വെരി സിമ്പിള്‍. ഇന്നലെ ഇന്ത്യാക്കാരേലും നന്നായി ബംഗാളികള്‍ കളിച്ചു. അത്രേ ഉള്ളൂ.

ഇന്ത്യ എന്തുകൊണ്ട് കണ്ടിന്യുവസായി തോല്‍ക്കുന്നു?

എന്ന ചോദ്യം വരുമ്പോഴേ കൂലങ്കുഷമായി കാരണം കാണുന്നതിന് ശ്രമിക്കേണ്ടതുള്ളൂ.

ഇന്ത്യ നല്ലൊരു ടീം തന്നെയാണ്. സംശയമില്ല. ചില ദിവസം തോല്‍ക്കും ചിലപ്പോ ജയിക്കും. എപ്പോഴും ജയിച്ചാല്‍ എന്ത് കളി? എന്ത് രസം? സീ. ആദ്യത്തെ 2 ഓവറില്‍ എതിര്‍ ടീം എല്ലാവരും വരിവരിയായി വരുക പോവുക എന്ന നിലക്ക് ഡക്കടിച്ച്‍ 0-10 എന്ന സ്കോറായാല്‍ പിന്നെ എന്തോന്ന് രസം?

കൊടകര ടൊര്‍ണാ‍ഡോ ക്രിക്കറ്റ് ക്ലബില്‍ 11-ല്‍ 11 ഉം വേള്‍ഡ് ക്ലാസ് ഓള്‍ റൌണ്ടര്‍മാരായിരുന്നു കളിച്ചിരുന്നത്. എന്നിട്ട് എല്ലാ കളിയും ജയിച്ചിരുന്നോ? ഇല്ല (വല്ലകാലത്തും ഓരോന്ന്....മാത്രം)

:) നമ്മള്‍ ഇന്ത്യക്കാര്‍ അടുത്തേന് പെരുക്കും. കപ്പെടുത്ത് പോരുകയും ചെയ്യും.

എന്തായാലും പാക്കിസ്താന്‍കാര് റിട്ടേണ്‍ ടിക്കറ്റ് കണ്‍ഫേം ചെയ്തതോണ്ട് ഇത്തിരി സങ്കടം കുറവ് കിട്ടി.

sandoz said...

പഷ്ട്‌...... ..ഒത്തുകളി ആരോപണത്തിന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ..........എന്ത്‌ ഒത്തുകളിച്ചന്നാ പറയണേ.......അവരുടെ 17 വയസ്സുള്ള ഓപ്പണര്‍ ചെക്കന്‍ പെരുക്കിയ പെരുക്ക്‌ കണ്ടാ........നമ്മുടെ കൊമ്പന്‍ ബോളേഴ്സിനെ ചുമ്മാ അവന്‍ സ്റ്റെപ്‌ ഔട്ട്‌ ചെയ്ത്‌ പെരുക്കണത്‌ കണ്ടിട്ട്‌ കുളിരു കോരി പോയി.വണ്‍ ഡവുണ്‍ ആയി വന്ന 18 കാരന്‍ കീപ്പര്‍ ഒരു ആങ്കര്‍ റോളില്‍ നിന്നിട്ട്‌...തനിക്കും മേയ്യാന്‍ അറിയാം എന്ന് ഹര്‍ബജനെ സ്റ്റെപ്‌ ഔട്ട്‌ ചെയ്ത്‌ പൊക്കിയ ഒറ്റ സിക്സറില്‍ നിന്ന് മനസ്സിലായില്ലേ.....ഒരു മുപ്പത്‌ റണ്ണെങ്കിലും ആ യുവ നിര തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ തടഞ്ഞിട്ടുണ്ട്‌......140 സ്പീഡ്‌ എല്ലാ ബോളിലും നിലനിര്‍ത്തി എന്നു മാത്രമല്ലാ ആ മൊര്‍ട്ടാസ ചെയ്തത്‌.....കണിശമായി ലൈനും ലെങ്ങ്തും കീപ്‌ ചെയ്തു....ആ സ്പിന്നര്‍ റസാക്‌ എന്താ മോശമോ......അവരു കളിച്ചു തന്നെയാ ജയിച്ചത്‌....തോറ്റാ ഒടനേ തൊടങ്ങിക്കോണം ഒത്തുകളി.....പാത്തുകളി....കോപ്പ്‌....എന്നും പറഞ്ഞോണ്ട്‌.....

ദില്‍ബാസുരന്‍ said...

ഇന്ത്യയുടെ നല്ല കളികള്‍ മിക്കതും അവര്‍ക്ക് ജയിച്ചേ തീരൂ എന്ന ഘട്ടത്തിലെത്തുമ്പോഴാണ് വരാറ്. എതെങ്കിലും ഒരു കളി തോറ്റാല്‍ പുറത്താവുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ തുടങ്ങിയതില്‍ പിന്നെ എല്ലാ കൊല്ലവും ഇന്ത്യയുടെ പ്രകടനം കാണേണ്ടത് തന്നെയാണ്.

ഇല്ല ഇന്ത്യയെ എഴുതി തള്ളാറായിട്ടില്ല.ബര്‍മുഡയുമായുള്ള മത്സരം വെറുതെ ജയിച്ചാല്‍ മതിയാവില്ല. അടുത്ത റൌണ്ടില്‍ കടക്കാന്‍ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശുമായി മത്സരം വന്നേക്കും.ബര്‍മുഡയെ വമ്പന്‍ മാര്‍ജിനില്‍ കണ്വിന്‍സിങ്ങായി തോല്‍പ്പിക്കേണ്ടത് ടീമിന്റെ ആവശ്യമാവും നാളെ. കാ‍ണാം.

കൃഷ്‌ | krish said...

ഇന്ത്യ തോറ്റത് തീര്‍ച്ചയായും ബംഗ്ലാദേശ് ടീം നന്നായി കളിച്ചതു കൊണ്ടാണെന്ന് കളി കണ്ട ആരും പറയും. അവരുടെ ബാറ്റിങ്, ബൌളിംഗ്, ഫീല്‍ഡിംഗ് മികച്ചതായിരുന്നു. ഇന്ത്യ എതിര്‍ ടീമിനെ അണ്ടര്‍ എസ്റിമേറ്റ് ചെയ്തു. ആദ്യം ബാറ്റിങ് ചെയ്യാന്‍ എടുത്ത തീരുമാനം തുണച്ചില്ല.
“നാം ബഡാ, ദര്‍ശന്‍ ഛോട്ടാ” എന്ന ചൊല്ല് അനുസ്മരിപ്പിക്കുന്ന വിധമാണ് മുഖ്യ ബാറ്റ്സ്മാന്മാര്‍ കളിച്ചത്. സേവാഗിന് ഒരു കളികൂടി കളിക്കാന്‍ ചാര്ന്സ്‌ ഉണ്ട്. അതിലും ഫ്ളോപ്പായാല്‍ ടീമില്‍ നിന്നും ഔട്ടാവാന്‍ സാധ്യത ഉണ്ട്. നല്ല ഒരു തിരിച്ചടി കിട്ടിയതു കൊണ്ട് ഇന്ത്യ ഇനിയുള്ള രണ്ട് ഗ്രൂപ്പ് മത്സരങ്ങളും വാശിയോടെ കളിക്കണം. (കളിച്ചില്ലെങ്കില്‍ ധോണീയുടെ വീട്ടിനുനേരെ ആക്രമണമുണ്ടായപോലത്തെ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ട്.) തോറ്റാല്‍ നേരെ പോരാമല്ലോ.. ഇതുകൊണ്ട് വലിയൊരു നഷ്ടം ഇന്ത്യയിലെ പരസ്യക്കാറ്ക്കും ഹോട്ടലുകാര്‍ക്കും മറ്റുമായിരിക്കും.

(ധോണി ഒരു പ്രാവശ്യം നല്ലതുപോലെ കളിക്കാതിരുന്നപ്പോള്‍ വീട്ടിനുനേരെ കല്ലേറുണ്ടായി. എന്നാല്‍ നേരത്തെ നിരന്തരം ഫ്ലോപ്പ് പ്രദര്‍ശനം കാഴ്ച്ച വെച്ച ഗാംഗുലിയുടെ വീടുനു നേരെ എന്തുകൊണ്ട് ഇതുപോലെ ഉണ്ടായില്ല..അതാണ് ബംഗാളി സ്പിരിറ്റ് )

കൈയൊപ്പ്‌ said...

‘സ്ഥാപിത താല്പര്യക്കാരായ ബൂഷ്വാ കുത്തകളും പിന്തിരിപ്പന്‍ മൂരാച്ചികളും അവസരവാദികളും ഒത്തു ചേര്‍ന്ന് അടിസ്ഥാനരഹിതമായ കുപ്രചരണം നടത്തിയതിന്റെ ഫലമായാണു നമ്മള്‍ തോറ്റത്.’

തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച് പാര്‍ട്ടി ബുദ്ധിജീവി ‘ശങ്കരാടി’ ഒരു ചിത്രത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്.

‘സഖാ‍വേ, തോറ്റാല്‍ തോറ്റെന്നു പറയണം. അല്ലാതെ മനസ്സിലാവാത്ത ഭാഷയില്‍ സംസാരിക്കരുത്!’ എന്ന് മറ്റൊരു കോമ്രേഡ്.

-ചിത്രം സന്ദേശം.

Siju | സിജു said...

നന്നായി കളിച്ച ടീം ജയിച്ചു.
ഇനി ഇന്ത്യ മര്യാദക്ക് കളിക്കേം ഭാഗ്യോം ഉണ്ടെങ്കില്‍ അടുത്ത റൌണ്ടില്‍ കേറാം

ഓടോ: സിയ തമാശിച്ചതാണാ..

ദില്‍ബാസുരന്‍ said...

ഏയ്.. സിയ തമാശയായി പറാഞ്ഞതൊന്നുമല്ല. കോഴ കൊടുക്കുന്നത് സിയ നേരിട്ട് കണ്ടതാണ്. കൈയ്യിലെ പൈസ തികയാതെ വന്നപ്പോള്‍ കോഴക്കാരന്‍ അടുത്ത് നിന്ന സിയടെ കൈയ്യില്‍ നിന്ന അഞ്ച് രൂപ കടവും വാങ്ങിച്ചു. അല്ലേ സിയാ?

സിയക്കറിയാവുന്നതൌം പുറത്ത് പറായാത്തതുമായ മറ്റൊരു കാര്യം റാഞ്ചിയിലെ ധോണിയുടെ വീട് പണി കാരണം സിമന്റിന്റെ വില കൂടി ആ ഏരിയായില്‍. കച്ചവടക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ആ വീട് നാട്ടുകാര്‍ ആക്രമിക്കാന്‍ വേണ്ടി ഇന്ത്യയുടെ കളി അവര്‍ ഗൂഢാലോചനയും കറുത്തകൈയ്യും യൂസ് ചെയ്ത് തോല്‍പ്പിച്ചതാണ്.

ഇതൊന്നുമറിയാതെ നമ്മള്‍ കളി കണ്ടിരുന്നോളും. അല്ലെ സിയാ? :-)

::സിയ↔Ziya said...

എന്ന് ക്രിക്കറ്റ് നശിക്കുന്നോ അന്ന് ഇന്ത്യ നന്നാവും- എല്ലാം കൊണ്ടും.
തമാശയല്ല. കാത്തിരുന്നു കാണാം.

ദില്‍ബാസുരന്‍ said...

സിയാ..
ഓ മൈ ഗോഡ്.. അങ്ങനെയാണല്ലേ കാര്യങ്ങളുടെ കിടപ്പ്? എന്നെ പോലുള്ള പാവം ക്രിക്കറ്റ് ഭ്രാന്തന്മാര്‍ ഇതൊക്കെ എങ്ങനെ അറിയാനാ. സിയ ഉള്ളത് ഞങ്ങളുടെ ഭാഗ്യം.

അപ്പോള്‍ പറഞ്ഞ് വന്നത് ക്രിക്കറ്റ് നശിച്ചാല്‍ ഇന്ത്യ നന്നാവും എന്ന് അല്ലേ? ഇതറിയാതെയാണ് നമ്മള്‍ വികസനം,വിദേശനിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞ് സമയം മെനക്കെടുത്തുന്നത്.

ശരി എല്ലാം നശിപ്പിച്ചേക്കാം സിയാ നാളെ മുതല്‍. ദാ ഇപ്പൊ തന്നെ ഇവിടെ കറന്റ് പോയി. അഞ്ചാറ് സ്റ്റമ്പും ബാറ്റും കൂട്ടിയിട്ട് കത്തിച്ച് അതിന്റെ വെളിച്ചതിലാ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ തപ്പിയെടുക്കുന്നത്.

ഇന്ത്യ വിജയിക്കട്ടെ! ക്രിക്കറ്റ് തുലയട്ടെ!

ഓടോ: ഇങ്ങനത്തെ ബോധവല്‍ക്കരണം താങ്കളില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു എന്ന് വിനയപൂര്‍വ്വം ഒരു (മുന്‍)ക്രിക്കറ്റ് ആസ്വാദകന്‍. :-)

sandoz said...

പിന്നേ...ക്രിക്കറ്റ്‌ നശിക്കാത്തത്‌ കൊണ്ടാണു ഭാരതദേശം വളരാത്തത്‌.1983-ഇല്‍ ഇന്‍ഡ്യ കപ്പ്‌ നേടയിയതിനു ശേഷം ആണു നമ്മുടെ നാട്ടുകാരു കളി കൂടുതല്‍ ആയിട്ട്‌ കാണാനും അറിയാനും ശ്രമിച്ചത്‌.അപ്പൊ..അതിനു മുന്‍പ്‌ വരെ ..അതായത്‌ 83നു മുന്‍പ്‌ വരെ ഭാരത ദേശം അങ്ങ്‌ വളര്‍ന്നു മുറ്റി നില്‍ക്കുകയായിരുന്നു....ക്രിക്കറ്റ്‌ കളി പ്രചാരത്തില്‍ ആയതോടെ ഇവിടെ ബന്ദ്‌...ഹര്‍ത്താല്‍.....വര്‍ഗീയത.....കൊള്ള...കൊലപാതകം..അഴിമതി......പീഡനം......തൊഴിലില്ലായമ.......അങ്ങനെ നാലുപേരെ കൊണ്ട്‌ പറഞ്ഞ്‌ ഞെളിയാന്‍ പറ്റിയ ഐറ്റംസ്‌ എല്ലാം കൂടി......ഹോ...എന്തൊരു കണ്ടുപിടുത്തോണു........

ശിശു said...

ഇന്ത്യ തോറ്റുകൊടുത്തതല്ല, ബംഗ്ലാദേശ്‌ തോല്‍പ്പിച്ചതാണ്‌. ഭാഗ്യവും ബംഗ്ലാദേശിനൊപ്പമായിരുന്നു. toss കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷെ ബംഗ്ലാദേശും ഫീല്‍ഡിങ്ങേ തിരഞ്ഞെടുക്കുകയുള്ളയിരുന്നിരിക്കണം. ക്യാപ്റ്റന്‍സിയിലുടനീളം ദ്രാവിഡിന്‌ പിഴച്ചദിവസവുമായിരുന്നു. പരിചയസമ്പന്നനായതും പിച്ചിന്റെ പ്രത്യേക സ്വഭാവം കൊണ്ട്‌ ശോഭിക്കുകയും ചെയ്യുമായിരുന്ന കുംബ്ലയെ ഉള്‍പ്പെടുത്താതിരുന്നതും മാനേജ്മെന്റിന്റെ പിടിപ്പുകേടായിരുന്നു. സ്പിന്‍ അനുകൂല പിച്ചില്‍ മൂന്ന് പേസ്‌ ബൌളര്‍മാരെ ഉള്‍പ്പെടുത്തിയത്‌ ദീര്‍ഘവീക്ഷണമില്ലായ്മയായിരുന്നു.
ബംഗ്ലാദേശ്‌ ബൌ ളര്‍മാര്‍ പിച്ചിന്റെ സ്വഭാവമനുസരിച്ച്‌ സ്പീഡ്‌ നിയന്ത്രിച്ചപ്പോള്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ അതിനുശ്രമിക്കാഞ്ഞതും ശ്രദ്ധേയമായി. മാത്രവുമല്ല നേരത്തെതന്നെ സ്പിന്‍ introduce ചെയ്യാഞ്ഞതും കാര്യങ്ങള്‍ എതിര്‍ ടീമിനനുകൂലമായി. ഇതൊക്കെ ദ്രാവിഡിന്റെ ക്യപ്റ്റന്‍സിയിലുള്ള പിടിപ്പുകേടായി വിലയിരുത്താം.
ചെറിയ ടീമിനോടേറ്റ തോല്‍വി വര്‍ദ്ധിതവീര്യത്തോടെ പൊരുതാന്‍ ഇന്ത്യന്‍ ടീമിന്‌ കാരണമാകുമെന്നും കഷ്ടകാലം ഇതോടെ കഴിഞ്ഞുവെന്നും നമുക്കാശിക്കാം.
ബോബ്‌ വൂള്‍മറുടെ ഗതി ചാപ്പലിനുണ്ടാകില്ലെന്നും ആശിക്കാം!.

sandoz said...

നേരത്തേ തന്നെ സ്പിന്നേര്‍സിനെ ഇറക്കിയില്ല എന്നു പറയരുത്‌.....12ആം ഓവറില്‍ തന്നെ ഹര്‍ബജന്‍ അങ്കം തുടങ്ങിയിരുന്നു.

വിചാരം said...

നമ്മള്‍ ഇനി ബംഗ്ലദേശിനെ കണ്ടു പഠിക്കണം .. നമ്മുക്ക് വേണ്ടതും അവരെ പോലെയുള്ള 17 ഉം 18 ഉം വയസ്സുള്ള ചുണകുട്ടികളാണ് ഇന്നത്തെ ടീമംഗങ്ങള്‍ക്ക് കുറച്ചുകാലം കൂടി ടീമില്‍ കോചാനായി മാത്രം ഇടം നല്‍കുക കളിക്കാന്‍ നല്ല സ്റ്റാമിനയും കഴിവും ഉള്ള ചുണ കുട്ടികളും ഇവര്‍ക്കും ഒരു നിശ്ചിത സമയം മാത്രം ടിമില്‍ ഇടം നല്‍കുക അഞ്ചോ ആറോ വര്‍ഷം മാത്രം
-----------------
സമഗ്രമായൊരു സ്പോര്‍ട്സ് നയം നമ്മുക്കില്ല നമ്മുടെ യുവതാരങ്ങളിലെ കഴിവുകളെ പരിപോഷിപ്പിച്ചെടുത്ത് കായിക ലോകത്ത് മുദ്ര പതിപ്പിക്കണം ദരിദ്ര രാഷ്ട്രമായ എത്യോപ്യയ്ക്കും 40 വര്‍ഷത്തോളമായി അമേരികയുടെ ഉപരോധത്താല്‍ ഗതിമുട്ടുന്ന ക്യൂബയുമെല്ലാം ഒളിമ്പിക്സില്‍ മെഡലുകള്‍ വാരി കൂട്ടുമ്പോള്‍ നമ്മള്‍ വിരലൂമ്പി ഐസാണന്ന് സങ്കല്‍‍പ്പിക്കുന്നു നമ്മുക്ക് താരങ്ങളില്ലാത്തത് കൊണ്ടാണോ? നമ്മെ പോലെ തന്നെ 1948 ല്‍ സ്വതന്ത്രമായ രാഷ്ട്രമല്ലേ ചൈന അവര്‍ വാങ്ങിക്കൂട്ടുന്ന (ഏതൊരു കായിക മേളയിലും) സ്വര്‍ണ്ണത്തിന്‍റെ പത്തിലൊന്നുപോലും നമ്മുക്ക് വാങ്ങാനാവുന്നില്ല എന്തുകൊണ്ട് ???

നമ്മുക്കില്ലാത്തൊരു പ്രശ്നം പോഷകാഹാര കുറവാണ് ഇനി ദില്‍ബനെ തന്നെ എടുത്തു നോക്കൂ .. ദില്‍ബന്‍ ബംഗളുരുവിലെ മെസ്സുകളില്‍ നിന്നും മറ്റും നല്ല വയറ് നിറച്ച് ഫുഢടിച്ച് ഏമ്പക്കമിട്ട് നടന്നിട്ടും കോലം എന്തായിരുന്നു . ഇപ്പം നോക്കൂ രണ്ട് നേരം കഴിച്ചാ മതി ദേ ഒരാനയോളം തടിയും ധാരാസിംഗിനെ പോലെയുള്ള മേനിയും ഒരു ഒന്നന്നര തലയും അതാ പറഞ്ഞത് നമ്മുക്ക് നമ്മുടെ നാട്ടില്‍ ശരിയായ പോഷക മൂല്യമുള്ള ഫുഡ് കിട്ടുന്നില്ല ഇതെല്ലാം കൊടുത്ത് വളര്‍ത്തി നല്ല മുയല്‍ കുഞ്ഞുങ്ങളെ പോലെയാക്കിയെടുത്ത് ഇറച്ചിയൊക്കെ വരുത്തിച്ച് അതിനെ പിന്നെയൊന്ന് കടഞ്ഞെടുത്ത് നല്ല കോച്ചിംഗ് നല്‍കി ഒരു നല്ല കായിക താരമാക്കിയെടുത്താല്‍ നമ്മുക്കും ചൈനയെ പോലെ ഒത്തിരി സ്വര്‍ണ്ണം നേടാനും എത്യോപയേക്കാളധികം സ്വര്‍ണ്ണം ഒളിമ്പ്ക്സിലും നേടാനാവും
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെച്ചേറ്റവുമധികം അത്‍ലറ്റുകളുള്ളത് കേരളത്തിലാണ് എന്നിട്ടിതുവരെ അവര്‍ക്കൊന്നോടാന്‍ ഒരു സിന്തറ്റിക്ക് ട്രാക്കുള്ള ഒരു സ്റ്റേഡിയമില്ല അതാണ് കേരളത്തിലെ സ്പോര്‍ട്സ് നയം ( സ്പോര്‍ട്സിന് പണം ശേഖരിക്കാന്‍ ലോട്ടറി നടത്തി കുത്തുപാളയെടുത്തൊരു സംസ്ഥാമമെന്ന പേരും കേരളത്തിന് ലഭിച്ചു)

ദില്‍ബനെ പറഞ്ഞതില്‍ ക്ഷമ ചോദിക്കുന്നില്ല .. ചാഞ്ഞ മരത്തിലല്ലേ പാഞ്ഞു കയറാനാവൂ പാവം ദില്‍ബന്‍ ....
ദില്‍‍ബാ ഞാനീ സ്ഥലത്തൊന്നുമില്ല ഒരാഴ്ചത്തേയ്ക്ക്

മിടുക്കന്‍ said...

എന്ത് ഇന്ത്യ തോറ്റെന്നൊ..?
എപ്പോ...?

ചുമ്മാ ഞഞ്ഞാ പിഞ്ഞാ ന്ന് അനാവശ്യം പറഞ്ഞാലൊണ്ടല്ലോടാ...
അടിച്ച് നെന്റെ കരണക്കുറ്റി...

ഹോ....!

..
ഇന്ത്യ തൊറ്റെങ്കിലെന്താ തനിക്കിത്രേം കമന്റു കിട്ടിയില്ലേ..?
നഷ്ടോന്നും ഇല്ലല്ലൊ.>?

ദില്‍ബാസുരന്‍ said...

1948 ല്‍ സ്വതന്ത്രമായ രാഷ്ട്രമല്ലേ ചൈന

ചൈന ആരില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിയത് വിചാരമേ? ഒന്ന് പറഞ്ഞ് തരൂ.ക്രിക്കറ്റിനെ പോലെ തന്നെയാണ് ചരിത്രത്തിന്റേയും കാര്യം അല്ലെ? :-D

ഓടോ:ഒന്ന് ചാഞ്ഞ് കണ്ടപ്പൊ പാഞ്ഞ് കയറിയതാണ്. :-)

തമനു said...

ശനിയാഴ്ച രാവിലെ ഒരു പ്രമുഖ മലയാള പത്രത്തില്‍ വായിച്ചു ." ഇന്‍ഡ്യ ഇന്ന്‌ മൂന്നാം പരിശീലന മല്‍സരത്തിനിറങ്ങുന്നു". ഒരു പക്ഷേ ടീമില്‍ എല്ലാരും അതു വായിച്ചു കാണും, അല്ലെങ്കില്‍ ആ ശ്രീശാന്തന്‍ വായിച്ചിട്ട്‌ എല്ലാരോടും പറഞ്ഞുകാണും. അതാണ്‌ തോല്‍ക്കാനുണ്ടായ ഒരു പ്രധാന കാരണം. പാവം നമ്മുടെ പിള്ളേര്‌ അത്‌ വിശ്വസിച്ച്‌ വെറും പരിശീലന മല്‍സരമല്ലേ എന്നു വിചാരിച്ചാരിക്കും കളിച്ചത്‌. പത്രക്കാരാ ചതിച്ചത്‌.

ഇന്നലെ ഇവിടെ എഫ്‌.എം. റേഡിയോയില്‍ ഒരു വിശകലനം കേട്ടു. ഇന്‍ഡ്യ ഇനിയുള്ള രണ്ടു കളികളും ജയിച്ചാലും പുറത്തായേക്കാം. കാരണം ശ്രീലങ്കയും, ബംഗ്ലാദേശും അടുത്ത രണ്ടു കളികളും ജയിച്ചാല്‍ എല്ലാവരുടേയും പോയന്റുകള്‍ ഒരു പോലാകും. അപ്പോ പ്രശ്‌നമാകും. അല്ലെങ്കില്‍ ബര്‍മുഡ ഒരു കളി ജയിക്കണം.

അപ്പോള്‍ തോന്നിയതാണ്‌. അറം പറ്റാതിരിക്കട്ടെ.

"ബര്‍മുഡ ഒരു കളി ജയിച്ചേക്കും, പക്ഷേ മിക്കവാറും അത്‌ ഇന്ന്‌ ഇന്‍ഡ്യക്കെതിരെ ആയിരിക്കും."

മിടുക്കന്‍ said...

എങ്കി....
തമനു ചേട്ടന്റെ മൊട്ടത്തല ഞങ്ങ പപ്പടാക്കും ട്ടാ...
:)

Radheyan said...

എന്ത് കൊണ്ട് തോറ്റു എന്ന വിശകലനത്തില്‍ കാര്യമായ അര്‍ത്ഥമൊന്നുമില്ല.ബംഗ്ലാദേശ് ഇത് കൊണ്ട് ലോകം കീഴടക്കുമെന്നും വിചാരിക്കുന്നില്ല.(അതുപോലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ നിന്നും തുടച്ച് മാറ്റപ്പെട്ടു എന്നും കരുതേണ്ട.)

Minnows എന്നറിയപ്പെടുന്ന ബംഗ്ലാ മുതല്‍ക്കുള്ള ചെറുകിട റ്റീമിന്റെ കേളീശൈലികള്‍ ബാക്കിയുള്ളവര്‍ക്ക് പരിചിതമല്ല.അട്ടിമറിക്ക് സാധ്യത തെളിയുന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്.മാത്രവുമല്ല വമ്പന്‍ ടിമുകള്‍ നഷ്ടപ്പെടാനുള്ള വലിയ ലോകത്തെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ ചെറുകിടക്കാര്‍ കിട്ടാനുള്ള പുതിയ ലോകത്തെക്കുറിച്ചോര്‍ത്ത് ഉത്തേജിതരാകുന്നു.അതെ ദ്രാവിഡിനും പാര്‍ട്ടിക്കും നഷ്ടപ്പെടാന്‍ പരസ്യങ്ങളും താരപദവിയും വെച്ചാരാധനയും വരെ ഉള്ളപ്പോള്‍ ബംഗ്ലാക്ക് ഇതൊന്നുമില്ല.ആ മാനസിക സ്വാതന്ത്ര്യം നല്‍ക്കുന്ന മെച്ചം അപാരമാണ്.

വിചാരം said...

ദില്‍‍ബോ ... സ്വാതന്ത്രമെന്നാല്‍ ഒരു വ്യവസ്ഥിതിയില്‍ നിന്ന് മറ്റൊരു വ്യവസ്ഥിതിയിലേക്കുള്ള മാറ്റമാണന്നാ എന്‍റെ ധാരണ ( ഇത് തെറ്റാം ശരിയാവാം വ്യക്തികളുടെ വീക്ഷണങ്ങളനുസരിച്ചായിരിക്കും )1927 ഏപ്രില്‍ മുതല്‍ 1950( 1946 ല്‍ തന്നെ യുദ്ധം അവസാനിച്ചിരുന്നു ഇതിനിടയില്‍ മറ്റു പല യുദ്ധങ്ങളും രണ്ടാം മഹാലോക യുദ്ധം ) മെയ്വരെ നീണ്ടു നിന്ന ചൈനീസ് ആഭ്യന്തരയുദ്ധത്തില്‍ ചിയാംഗ് കൈഷേക്കിന്‍റെ നേതൃത്വത്തിലുള്ള കുഒമിന്താംഗ് പാര്‍ട്ടിയെ പരാജയപ്പെടുത്തി മാവോസേതൂങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചതിനെ തുടര്‍ന്ന് ..... ഇനി ഞാന്‍ എഴുതി ഈ പോസ്റ്റിന്‍റെ ഗതി മാറ്റണോ .... 1947ലാണ് ഇന്നത്തെ ചൈനയ്ക്കൊരു ഭരണഘടന ഉണ്ടാക്കിയത് ) ഞാന്‍ ഇവിടെ ഉദ്ദേശിച്ചത് ഒരേ കാലയളവിലാണ് ചൈനയും ഇന്ത്യയും വികസിക്കാന്‍ തുടങ്ങിയത് ഒരു കാര്യത്തില്‍ മാത്രമാണ് ഇന്ത്യ ചൈനയെ കടത്തി വെട്ടാന്‍ പോകുന്നത് ജനസംഖ്യയില്‍
ദില്‍ബാ .. മരമല്‍‍പ്പം ചാഞ്ഞതാണെങ്കിലും പെട്ടെന്ന് വലിഞ്ഞു കയറാനാവില്ല ഇടക്ക് ചില മുള്ളുകളുണ്ടീ മരത്തിന്
:)

അലിഫ് /alif said...

കണ്ണൂസ് പറഞ്ഞത് പോലെ, ഇന്ത്യ കളിക്കാതെ തോറ്റതല്ല.എങ്കിലും ആസൂത്രണത്തില്‍ പിഴവുകളുണ്ടായിരുന്നു. ഇത്രയും ചെറിയ സ്കോറിനു തക്ക ഫീല്‍ഡൊരുക്കുന്നതില്‍ പരാജയപെട്ടു, അത് ബംഗാളികള്‍ മുതലാക്കുകയും ചെയ്തു. ഈ തോല്‍വി ഇനിയുള്ള കളികള്‍ക്ക് ഇന്ത്യന്‍ ടീമിനു ഉണര്‍വ്വുണ്ടാക്കാന്‍ അവസരമൊരുക്കുമെന്ന് തന്നെ കരുതാം.
പിന്നെ, സിയ പറഞ്ഞതനുസരിച്ച് അട്ടിമറിക്കാര്‍ക്കെല്ലാം കൊടുക്കണമെങ്കില്‍ ഒന്നിലധികം ‘ഗപ്പുകള്‍‘ വേണ്ടിവരും, അല്ലേല്‍ ഇതിലും വലിയ അട്ടിമറി നടത്തിയ അയര്‍ലണ്ട് എന്ത് ചെയ്യും..?
അയര്‍ലണ്ട് അവസാനം നിരങ്ങി നീങ്ങി ഫിനിഷിംഗ് പോയിന്‍റിലെത്തിയത് കാണേണ്ടതായിരുന്നു.
ഇന്ത്യ കളിച്ച് തോറ്റു, പാകിസ്ഥാന്‍ കളിക്കാതെയും.

ഓഫ്: ബംഗ്ലാദേശിന്‍റെ ദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ തിളങ്ങിയതും ഒരു ബംഗാളി കടുവ: ഇനി അതും ഒത്തുകളിയും ബിസിനസ്സ് ലോബിയുമൊക്കെയാണോ എന്തോ..!!

Siju | സിജു said...

വിചാരകമന്റിന്റെ രണ്ടാ‍മത്തെ വരി ദില്‍ബുവിനെ ഒരു പച്ചത്തെറി വിളിക്കുന്നതായാണ് ഞാന്‍ വായിച്ചത്...
എന്റെ ഒരു കാര്യം ...

mumsy-മുംസി said...

ഇന്ത്യന്‍ ന്യൂബോള്‍ ബൌളര്‍മാര്‍ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ധത്തിനടിപ്പെട്ട പോലെ തോന്നിച്ചു.
(എന്തോരു കാച്ചാണ്‌ ആ ചെറിയ ചെക്കന്‍ സഹീറിനിട്ട് കാച്ചിയത്‌)
അഗാര്‍ക്കര്‍ മല്‍സരതില്‍ കളിക്കാന്‍ ഫിറ്റായിരുന്നോ എന്നു സംശയമുണ്ട്.
പിന്നെ ഇങ്ങനെ ഒരു ബ്ളോഗ് തുടങ്ങിയത് നന്നായി .
കുറച്ചു ദിവസമായി ബ്ളോഗിങ്ങില്‍ നിന്ന്‌ അവധിയായിയിരുന്നു. എന്തായാലും വേള്‍ഡ് കപ്പിനെ കുറിച്ച് ഒരെണ്ണം ഞാനും പോസ്റ്റുന്നുണ്ട് ഇപ്പൊ തന്നെ.

പൊന്നമ്പലം said...

അഭിപ്രായം പറയാതിരിക്കാന്‍ കഴിയുന്നില്ല.

ഈ കളിയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ തെറ്റ്- കുമ്പ്ലേ ഇല്ലായിരുന്നു എന്നതാണ്. എത്ര തന്നെ കൊടികെട്ടി പറക്കുന്ന ബാറ്റ്സ്മാനായാലും കുമ്പ്ലേയെ പോലെ പരിചയ സമ്പത്തുള്ള ഒരു ബൌളറെ തല്ലാന്‍ ഭയക്കും. അടുത്ത തെറ്റ്- ഗാംഗുലിക്ക് ബോള്‍ കൊടുത്തില്ല. സ്കോറിങ് റേറ്റ് പിടിച്ച് നിര്‍ത്താന്‍ കഴിവുള്ള ബൌളര്‍മാരാണ് സച്ചിനും ഗാംഗുലിയും. അവരെ ശരിക്ക് ഉപയോഗിക്കുന്നതില്‍ ക്യാപ്റ്റന്‍ വീഴ്ച്ച വരുത്തി. ശ്രീശാന്ത് ഒരു പക്ഷെ അഗാര്‍ക്കറിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്തേനേ. മുനാഫ് പട്ടേല്‍ നന്നായി കളിച്ചു. ഇനിയുള്ള കളികളില്‍ സെഹ്‌വാഗിനെ പുറത്തിരുത്തി കാര്‍ത്തിക്കിനെ ഇറക്കണം. അത് പോലെ തന്നെ സഹീറിനേയും അഗാര്‍ക്കറേയും മാറ്റി ശ്രീശാന്തിനെയും അല്ലെങ്കില്‍ പഠാനെയും കുമ്പ്ലേയെയും കളിപ്പിക്കണം. പഠാന്‍ ബൌളിങ്ങില്‍ മാത്രമല്ല, അത്യാവശ്യം വാലറ്റ സ്കോറിങ്ങിനും ഉപകരിക്കുന്ന ഒരു യൂട്ടിലിറ്റി കളിക്കാരനാണ്. ടീം ബാലന്‍സ് ചെയ്യാതെ ഒരു രക്ഷയും ഇല്ല. ആ സെഹ്‌വാഗിനെ ബാറ്റിങ്ങിനിറക്കുന്നതിന് പകരം വല്ല അമ്മിക്കല്ലും ആ പിച്ചില്‍ എടുത്ത് വച്ചാല്‍ കൂടുതല്‍ റണ്‍സ് കിട്ടും.!

ദില്‍ബാസുരന്‍ said...

സ്വാതന്ത്രമെന്നാല്‍ ഒരു വ്യവസ്ഥിതിയില്‍ നിന്ന് മറ്റൊരു വ്യവസ്ഥിതിയിലേക്കുള്ള മാറ്റമാണന്നാ എന്‍റെ ധാരണ

ഈ സൈസ് ധാരണകള്‍ തന്നെയാണ് പ്രശ്നം. ഇന്ത്യ ബംഗ്ലാദേശിനോട് പൊട്ടി പണ്ടാറടങ്ങ്യേ ഫീലിങ്ങില്‍ ഒരു പോസ്റ്റിട്ടാല്‍ അതിന്റെ അടിയില്‍ മാവോ സേ തുങ്ങ്. മാങ്ങാത്തൊലി!

പൊന്നമ്പലം said...

ഞാന്‍ കണ്ടിടത്തോളം. ഇന്ത്യക്ക് ഭയങ്കര ഭാഗ്യമാണ്. കുറഞ്ഞത് ആറ് പ്രാവശ്യമെങ്കിലും നമ്മുടെ വീര നായകന്മാര്‍ ഔട്ട് ആയിട്ടും അമ്പയര്‍മാര്‍ ഔട്ട് കൊടുക്കാതിരുന്നു. അതും കൂടിയായാല്‍ തൃപ്തി ആയേനേം. നൂറു കടക്കുന്നത് തെന്നെ ബുദ്ധിമുട്ടായേനേ. ആ സെഹ്‌വാഗിനെ എന്റെ കയ്യില്‍ കിട്ടിയാല്‍ കാലേല്‍ തൂക്കി പാറേലടിക്കും. ഹാഫോളിയില്‍ വരുന്ന പന്ത് ആരെങ്കിലും കട്ട് ചെയ്യാന്‍ നോക്കുമോ? ശുദ്ധ വിവരക്കേട്. അത് എഡ്ജില്‍ തട്ടി ബൌള്‍ഡായില്ലെങ്കില്‍ തന്നെ യൂസ്‌ലെസ്സ് ഷോട്ടോ അല്ലെങ്കില്‍ കാച്ചോ ആകുമാരുന്നു. ഫുട്ട്‌വര്‍ക്ക് മോശം എന്നല്ല പറയേണ്ടത്- ഫുട്ട്‌വര്‍ക്ക് ഇല്ല!

ധോണി... പന്ത് വന്നു ചാടിയിറങ്ങി. അപ്പോഴാ മനസ്സിലായത് ഇത് ലാ പന്തല്ലാ എന്ന്. ശരി ഇരിക്കട്ടെ എന്ന് അവന്‍... കൊണ്ട് പോയില്ലേ?

എന്റെ ചോര തിളക്കുന്നു... സത്യം പറയാല്ലൊ... തിരുവനന്തപുരം->കരമന->തളിയല്‍ എന്ന സ്ഥലത്തെ കൊല്ലവിള എന്ന വയലില്‍ ക്രിക്കറ്റ് കളിക്കുന്ന സ്റ്റാര്‍ വിന്നേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ഇതിലും നന്നായി കളിക്കും!

വക്കാരിമഷ്‌ടാ said...

എല്ലാവര്‍ക്കും ക്രിക്കറ്റ് കളിയെപ്പറ്റി വലിയ വിവരമാണെന്ന് മനസ്സിലായി. പണ്ടും ആ നമ്പൂരി വേണമായിരുന്നു ഫുട്‌ബോളിനൊരു സൊലൂഷന്‍ പറഞ്ഞ് കൊടുക്കാന്‍.

എന്റെ നാട്ടുകാരേ, ഇന്ത്യ എന്തുകൊണ്ട് തോറ്റു എന്നതാണല്ലോ ചോദ്യം. ആ ചോദ്യം ഒന്നുകൂടി ചോദിക്കാം- ഇന്ത്യ എന്തുകൊണ്ട് തോറ്റു?

ഇന്ത്യ പന്തുകൊണ്ട് ഏറുകൊണ്ട് തോറ്റു.

ഇനി അടുത്ത ചോദ്യം-ബംഗ്ലാദേശ് എന്തുകൊണ്ട് ജയിച്ചു?

ബംഗ്ലാദേശ് ബാറ്റുകൊണ്ട് അടിച്ചുകൊണ്ട് ജയിച്ചു.

ഇനി ഇന്ത്യ രണ്ടാമതാണ് ബാറ്റ് ചെയ്തിരുന്നതെങ്കില്‍ ഇന്ത്യ ബാറ്റുകൊണ്ട് തോല്‍ക്കും അഥവാ ബംഗ്ലാദേശ് പന്തുകൊണ്ട് ജയിക്കും.

(പതാലീ....)

ഇന്നവധിയാണേ...

ഇത്തിരിവെട്ടം|Ithiri said...

ഓടോ :
വക്കാരി കീ... ജയ്.

(ക്രിക്കറ്ററിയാത്ത ഒരു ഇന്ത്യക്കാരന്‍)

kusruthikkutukka said...

ആ സെഹ്‌വാഗിനെ ബാറ്റിങ്ങിനിറക്കുന്നതിന് പകരം വല്ല അമ്മിക്കല്ലും ആ പിച്ചില്‍ എടുത്ത് വച്ചാല്‍ കൂടുതല്‍ റണ്‍സ് കിട്ടും.!!!!!!!!! :) :)) :)))
പൊന്നമ്പലമേ (ഗോള്‍ഡ് ടെമ്പിളേ എന്നു വിളിച്ചൂടാ അല്ലെ ) പോട്ടെന്നെ, ഇത്ര ചൂടാവാതെ....
എന്ന് പഴയ ഒരു സേവാഗ് ഫാന്‍ :(

വിചാരം said...

സിജുവേ... ദില്‍ബന്‍ “ഇന്ത്യ ബംഗ്ലാദേശിനോട് പൊട്ടി പണ്ടാറടങ്ങ്യേ ഫീലിങ്ങില്‍“ ലാ അതിനിടക്ക് നീ ഓരോന്ന് പറഞ്ഞവനാ വീണ്ടും ഫീലിംഗിലാക്കല്ലേ ഇനി ബര്‍മുഡ കൂടെ ഇന്ത്യയുടെ ബര്‍മുഡ അടിച്ചുമാറ്റിയാല്‍ ഫീലിംഗ്സില്‍ അടിച്ചുവീലായി ദുബായി അങ്ങാടിക്കൂടെ പാമ്പായി നടക്കും ... ഞാന്‍ ഈ നാട്ടുക്കാരനേ അല്ല എനിക്ക് ബംഗ്ലാദേശിന്‍റെ പാസ്പ്പോര്‍ട്ടാ കാസര്‍ഗോഡ് എംബസ്സിയിന്നാ എടുത്തത് ..
ഞാന്‍ ഓടി ഒരാഴ്ച്ചത്തേക്ക് ഓഫ്
ദില്‍ബാ മാഫ് ന കരൊ ...

കണ്ണൂസ്‌ said...

ഇന്ത്യയുടെ പ്രധാന ബൌളര്‍മാരെ ഒന്ന് സ്റ്റാറ്റ്ഗുരു ഫില്‍റ്ററില്‍ കയറ്റി നോക്കിയതാ.

ഓരോരുത്തരുടേയും കരിയര്‍ റെക്കോര്‍ഡുകളും കഴിഞ്ഞ 25 മത്‌സരങ്ങളിലെ പ്രകടനവും തമ്മിലുള്ള അന്തരം നോക്കുക.

ഹര്‍ഭജന്റെ സ്‌ട്രൈക്ക്‌ റേറ്റ്‌ പ്രത്യേകം ശ്രദ്ധിക്കുക.


ഹര്‍ഭജന്‍ സിംഗ്‌

അജിത്‌ അഗാര്‍കര്‍

അനില്‍ കുംബ്ലേ

സഹീര്‍ ഖാന്‍


ഈ ഹര്‍ഭജന്‍ സിംഗ്‌ എന്ന് പറയുന്ന യൂസ്‌ലെസ്സ്‌ കഴിഞ്ഞ 75 മത്‌സരങ്ങള്‍ക്കിടക്ക്‌ നാല്‌ വിക്കറ്റ്‌ എടുത്തത്‌ ഒരൊറ്റ കളിയില്‍. നമ്മള്‍ സെഹ്‌വാഗിനേയും ദ്രാവിദിനേയും ചീത്ത പറഞ്ഞോണ്ടിരിക്കുമ്പോള്‍, ബൌളര്‍മാരുടെ കഴിവില്ലായ്‌മ മറന്നു പോവുകയാണ്‌. ബൌളര്‍മാരും ഫീല്‍ഡര്‍മാരും കൃത്യമായിരുന്നെങ്കില്‍, ബംഗ്ലാദേശിനെതിരെ 191 പോലും ഒരു ജയിക്കാവുന്ന സ്കോര്‍ ആയിരുന്നു.