സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യയ്‌ക്ക് ഇന്നലെ ബെര്‍മുഡയോട് നേടിയ മികച്ച വിജയം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ശ്രീലങ്കയോടുള്ള മത്സരം ജയിച്ചേ തീരൂ എന്നത് ലോകകപ്പില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം പ്രയാസകരമാക്കുന്നു. എന്താണ് നമ്മുടെ സാധ്യതകള്‍?? അടുത്ത റൌണ്ടിലേയ്‌ക്ക് നമുക്ക് കടക്കാന്‍ കഴിയുമോ?? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന് നമുക്ക് ഇരുപത്തിമൂന്നാം തീയതി വരെ കാത്തിരിക്കണം. എന്നിരുന്നാലും എന്തൊക്കെ ചെയ്‌താല്‍ നമുക്ക് അടുത്ത റൌണ്ട് സ്ഥാനം ഉറപ്പിക്കാം എന്ന് ഒരു അവലോകനം..

രണ്ടാം റൌണ്ടിലെത്താന്‍ നമുക്ക് ആദ്യം ചെയ്യേണ്ടത് ലങ്കയെ തോല്‍‌പ്പിക്കുകയാണ്. ആ മത്സരം തോറ്റാല്‍ നമ്മുടെ സാധ്യതകള്‍ ഏതാണ്ട് അസ്‌തമിക്കും. ശ്രീലങ്കയോട് നമ്മള്‍ ജയിച്ചാല്‍ 98% നമ്മള്‍ അടുത്ത റൌണ്ടിലെത്തുമെന്ന് കരുതാം.

ടീം ഇന്ത്യ - ശക്തി

ഇതിന് മുമ്പ് പറഞ്ഞിട്ടുള്ളതാണ്, ബാറ്റിങ്ങാണ് ഇന്ത്യയുടെ ശക്തി. വിരേന്ദര്‍ സെവാഗ് ഫോമിലേയ്‌ക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ തന്നത് ബാറ്റിങ്ങ് ലൈനപ്പിന് കൂടുതല്‍ കരുത്ത് പകരുന്നു. ഗാംഗുലിയും യുവ്‌രാജും സ്ഥിരതയുള്ള പ്രകടനം കാഴ്‌ച വെയ്‌ക്കുന്നതും സച്ചിന്‍ റണ്‍സ് കണ്ടെത്തിയതും നമുക്ക് നല്ലതാണ്. ദുര്‍ബലരായ ബെര്‍മുഡയ്‌ക്കെതിരെയാണ് ഈ നേട്ടങ്ങള്‍ എന്നത് കൊണ്ട് അവയെ കുറച്ച് കാണാന്‍ ആവില്ല. പന്തിന്റെ ലൈന്‍ മനസിലാക്കുന്നതിലും കൃത്യമായി ടൈം ചെയ്യുന്നതിലും സെവാഗടക്കമുള്ള ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വിജയിച്ചു. 50 ഓവറില്‍ 413 റണ്‍സ് നേടിയത് ആത്മവിശ്വാസവും നേടി കൊടുത്തിരിക്കും. ഇന്ത്യന്‍ ബാറ്റിങ്ങ് നിരയേ ഒന്നു പരിശോധിക്കാം.

സെവാഗ് : ബംഗ്ലാദേശുമായുള്ള മത്സരത്തിലെ മോശം പ്രകടനം വീരുവിന്റെ കരിയറിന് തന്നെ ഭീഷണിയായിരുന്നു. ഒരവസാന അവസരം എന്ന നിലയിലാണ് ബെര്‍മുഡയ്‌ക്കെതിരായ മത്സരത്തില്‍ ടീമിലെടുത്തത് തന്നെ. ആദ്യം രണ്ട് മൂന്ന് പന്തുകള്‍ കളിക്കാന്‍ പാടുപെട്ടെങ്കിലും ആദ്യ ബൌണ്ടറി സെവാഗിന് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയിരിക്കും. മുഖം ഒന്നു തെളിഞ്ഞത് അതിന് സൂചനയാണ്. പന്ത് നല്ല പോലെ ടൈം ചെയ്‌ത വീരു ഗ്യാപ്പുകള്‍ കണ്ടെത്തുന്നതിലും വിജയിച്ചു. 13 ഫോറുകള്‍ അതിന് തെളിവാണ്. അതുകൊണ്ട് മോശം ടീമിനോടുള്ള മികച്ച പ്രകടനമായി ആ സെഞ്ച്വറിയെ നിസാരമാക്കരുത്.

ഗാംഗുലി : രണ്ട് കളിയിലും നന്നായി കളിച്ച ഗാംഗുലി നേരിടുന്ന പ്രധാന പരാതി ഇഴഞ്ഞ് നീങ്ങുന്ന ഇന്നിങ്ങ്സ് എന്നതാണ്. രണ്ട് കളികളുടേയും സാഹചര്യം വെച്ച് ഗാംഗുലിയുടെ ഇന്നിങ്ങ്സിനെ താരതമ്യപ്പെടുത്തുമ്പോള്‍ അതിനുള്ള കാരണം മനസിലാവും. ആദ്യ മത്സരത്തില്‍ ഒരു വശത്ത് ബാറ്റിങ്ങ് തകര്‍ച്ചയും മറുവശത്ത് കൃത്യതയുള്ള ബോളിങ്ങും ഗാംഗുലിയെ വന്‍ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്നും തടഞ്ഞു. രണ്ടാം മത്സരത്തില്‍ സെവാഗിനൊപ്പം ഇന്നിങ്ങ്സ് കെട്ടിപ്പൊക്കുകയായിരുന്നു ഗാംഗുലിയുടെ ദൌത്യം. ഒരു വശത്ത് സെവാഗ് നല്ല വേഗത്തില്‍ റണ്‍സ് നേടുമ്പോള്‍ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ ക്ഷമയോടെയാണ് ഗാംഗുലി നീങ്ങിയത്. സെവാഗ് പുറത്തായ ശേഷം ധോണി വന്ന് ചുവടുറപ്പിക്കുന്ന നേരത്ത് ഗാംഗുലി വമ്പന്‍ ഷോട്ടുകള്‍ കളിച്ചിരുന്നു. മറുവശത്തുള്ള ബാറ്റ്‌സ്‌മാന് സമര്‍ദ്ദം ഒഴിവാക്കുകയായിരുന്നു “ദാദ”യുടെ ജോലി. അതിലദ്ദേഹം വിജയിച്ചു.

യുവ്‌രാജ് : ലോകകപ്പിന് മുമ്പ് പരുക്ക് മൂലം ടീമിലേയ്‌ക്ക് കയറുമോ എന്ന് സംശയിക്കപ്പെട്ടിരുന്ന “യുവി” ഇപ്പോള്‍ ഇന്ത്യന്‍ മധ്യനിരയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. രണ്ട് മത്സരത്തിലും വേഗം റണ്‍സ് സ്‌കോര്‍ ചെയ്‌ത യുവി മധ്യനിരയ്‌ക്ക് കരുത്തേകുന്നു.

സച്ചിനും ദ്രാവിഡും : ആദ്യ മത്സരത്തിലേ പരാജയം കഴിഞ്ഞ ദിവസം സച്ചിന്റെ ഇന്നിങ്ങ്സില്‍ കണ്ടതേയില്ല. സച്ചിന്റെയും ദ്രാവിഡിന്റെയും പ്രത്യേകതയും അതു തന്നെയാണ്. ഏതു നിമിഷവും റണ്‍ നേടാവുന്ന ബാറ്റുകളാണ് അവ.

ധോണി : ഇന്നലെ നല്ലൊരു തുടക്കം കിട്ടിയിട്ടും അത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാഞ്ഞത് ധോണിയെ നിരാശപ്പെടുത്തിയിരിക്കും. എന്നാലും ധോണിയും അത്ര മോശം ഫോമിലൊന്നുമല്ല.

ഉത്തപ്പ : രണ്ട് മത്സരങ്ങളിലും കാര്യമായൊന്നും ചെയ്യാന്‍ കഴിയാഞ്ഞത് ഉത്തപ്പയുടെ ആത്മവിശ്വാസത്തെ ബാധിച്ചിരിക്കാനിടയുണ്ട്. പരാജയമായിരുന്നെങ്കിലും നേരിട്ട അധികം പന്തുകളും “മിഡില്‍” ചെയ്യാന്‍ ഉത്തപ്പയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഏകാഗ്രതക്കുറവാണ് പ്രധാന പ്രശ്‌നം. ഓഫ് സ്‌റ്റമ്പിന് പുറത്ത് പോവുന്ന പന്തുകളില്‍ അനാവശ്യമായി ബാറ്റ് വെച്ചാണ് രണ്ടിന്നിങ്ങ്സിലും ഉത്തപ്പ പുറത്തായത്. അല്‍‌പം കൂടി ശ്രദ്ധിച്ചാല്‍ മികവു കാട്ടാം.

ടീം ഇന്ത്യ - ദൌര്‍ബല്യം

കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ബോളിങ്ങും ഫീല്‍ഡിങ്ങും ഇന്ത്യയുടെ പോരായ്‌മയാണ്. സഹീര്‍ ഖാന്‍ വിക്കറ്റ് നേടുന്നുണ്ടെങ്കിലും ആദ്യ ഓവറുകളില്‍ വേണ്ട “ഫയര്‍പവര്‍” കുറവാണ്. അഗാര്‍ക്കര്‍ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. മുനാഫ് പട്ടേല്‍ ലൈനും ലെങ്ങ്തും കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും ശ്രീലങ്കയോട് കളിക്കുമ്പോള്‍ കുറച്ച് കൂടി വേഗത ആവശ്യമായി വരും. ബോളിങ്ങ് താളം തെറ്റാതെ മുനാഫ് ആ ഭാഗം കൂടി നന്നാക്കിയാല്‍ ഇന്ത്യയ്‌ക്ക് നല്ല പ്രതീക്ഷ ഉണ്ട്. കുംബ്ലെ തന്നെയാണ് ഇന്ത്യയുടെ മികച്ച ബോളര്‍. അനുഭവസമ്പത്ത് ശ്രീലങ്കയ്‌ക്കെതിരെ നന്നായി വിനിയോഗിക്കാന്‍ കുംബ്ലെയ്‌ക്ക് കഴിഞ്ഞേക്കും.

കളിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലും ശ്രീശാന്തും പത്താനും നല്ല ആയുധങ്ങളാണ്. പത്താന്റെ സേവനം ഒരു ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും ഉപയോഗിക്കാമെന്നിരിക്കേ അഗാര്‍ക്കറിന് പകരം ഒരവസരം നല്‍കാവുന്നതാണ്. പക്ഷെ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാല്‍ ലോകകപ്പില്‍ നിന്ന് തന്നെ പുറത്താവും എന്നത് ഇന്ത്യയ്‌ക്ക് മേല്‍ സമര്‍ദ്ദം കൂട്ടുന്നു.

ഇനി ഇന്ത്യയ്‌ക്ക് രണ്ടാം റൌണ്ടിലെത്താനുള്ള സാധ്യതകളിലേയ്‌ക്ക്..


സാധ്യത - 1 ഇന്ത്യ ശ്രീലങ്കയെ തോല്‍‌പ്പിക്കുന്നു.

അങ്ങനെ സംഭവിച്ചാല്‍ പിന്നെയൊന്നും നോക്കാനില്ല എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യ ലങ്കയെ തോല്‍‌പ്പിക്കുകയും ( വലിയ മാര്‍ജിന്‍ വേണമെന്നില്ല ) രണ്ടാം റൌണ്ടിലെത്താതിരിക്കുകയും ചെയ്യണമെങ്കില്‍ അത്ഭുതം സംഭവിക്കണം.

ഇന്ത്യ ജയിച്ചു എന്നിരിക്കട്ടെ. ബംഗ്ലാദേശ് ബെര്‍മുഡയെ തോല്‍‌പ്പിക്കുകയാണെങ്കില്‍ തന്നെയും ഇന്ത്യ തോല്‍‌പ്പിച്ചതിനേക്കാള്‍ വലിയ മാര്‍ജിനില്‍ അവര്‍ വിജയിക്കുമെന്ന് കരുതാന്‍ വയ്യ. ഇന്നലത്തെ വിജയത്തോടെ നെറ്റ് റണ്‍‌റേറ്റില്‍ ബംഗ്ലാദേശിനേക്കാള്‍ ഏറെ മുന്നിലായി ഇന്ത്യ. അതുകൊണ്ട് തന്നെ നെറ്റ് റണ്‍‌റേറ്റ് റൂള്‍ പ്രകാരം നമ്മള്‍ രണ്ടാം റൌണ്ടില്‍ കടക്കും.

ഇനി അഥവാ ബംഗ്ലാദേശ് ബെര്‍മുഡയോട് തോറ്റാല്‍ പിന്നെ റണ്‍‌റേറ്റിന്റെ പ്രശ്‌നമൊന്നുമില്ല. നമ്മള്‍ പോയിന്റ് നിലയില്‍ അവരെക്കാള്‍ മുന്നിലായിരിക്കും.

മറ്റൊരു സാധ്യതയുള്ളത്, ബംഗ്ലാദേശ് ശ്രീലങ്കയേ തോല്‍‌പ്പിക്കുന്നു എന്നതാണ്. എന്നാലും നമ്മളേ അത് ബാധിക്കില്ല. പുറത്താവുന്നത് ശ്രീലങ്കയായിരിക്കുമെന്ന് മാത്രം.

സാധ്യത - 2 ഇന്ത്യ ശ്രീലങ്കയോട് തോല്‍ക്കുന്നു.

ഈ അവസരത്തിലും നമ്മള്‍ പുറത്താവുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. പക്ഷെ സാധ്യത തീരെ കുറവായിരിക്കുമെന്ന് മാത്രം.

ഇന്ത്യ ലങ്കയോട് തോല്‍ക്കുകയും ബംഗ്ലാദേശ് ലങ്കയോടും ബെര്‍മുഡയോടും തോല്‍ക്കുകയും ചെയ്‌താല്‍ നെറ്റ് റണ്‍‌റേറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ അടുത്ത റൌണ്ടിലെത്തും. എന്നാല്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത തീരെ കുറവാ‍ണ്. ക്രിക്കറ്റ് പ്രവചനാതീതമായ കളിയായത് കൊണ്ട് ഇങ്ങനെയൊരു സാധ്യതയേ പറ്റി പറഞ്ഞു എന്ന് മാത്രം.

പക്ഷെ മറ്റൊരു ടീമിന്റെ പ്രകടനത്തെ ആശ്രയിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലല്ലോ.. അതു കൊണ്ട് രണ്ടും കല്‍‌പിച്ച് പൊരുതുക, ലങ്കയെ തോല്‍‌പ്പിക്കുക, ഒരു റണ്ണിനെങ്കിലും.. ഇതാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ള വഴി.

19 comments:

Balu said...

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യയ്‌ക്ക് ഇന്നലെ ബെര്‍മുഡയോട് നേടിയ മികച്ച വിജയം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ശ്രീലങ്കയോടുള്ള മത്സരം ജയിച്ചേ തീരൂ എന്നത് ലോകകപ്പില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം പ്രയാസകരമാക്കുന്നു. എന്താണ് നമ്മുടെ സാധ്യതകള്‍?? അടുത്ത റൌണ്ടിലേയ്‌ക്ക് നമുക്ക് കടക്കാന്‍ കഴിയുമോ?? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന് നമുക്ക് ഇരുപത്തിമൂന്നാം തീയതി വരെ കാത്തിരിക്കണം. എന്നിരുന്നാലും എന്തൊക്കെ ചെയ്‌താല്‍ നമുക്ക് അടുത്ത റൌണ്ട് സ്ഥാനം ഉറപ്പിക്കാം എന്ന് ഒരു അവലോകനം..

Unknown said...

ബാലു,
കൊള്ളാം , ഇങ്ങനെയൊക്കെ സംഭവിക്കട്ടെ!

ഇനി ലങ്ക - ഇന്ത്യ മത്സരം മഴ മൂലം നടക്കാതെ പോയാലോ? ബംഗ്ലാദേശ് - ബര്‍മുഡ കളിയല്ലേ ഏറ്റവും അവസാനം നടക്കുന്നത്, അപ്പോള്‍ ബംഗ്ലാദേശിനു മുന്‍പില്‍ വളരെ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടാകും, അതു അവര്‍ക്ക് ഒരു അഡ്വാന്റേജ് അല്ലേ?

ഒറ്റ കളി കൊണ്ട് ടീം ഇന്ത്യ തിരിച്ചു വന്നു എന്നൊന്നും എനിക്ക് തോന്നുന്നില്ല. ഗാഗുലി സ്ട്രൈക്ക് കൊടുക്കാന്‍ നന്നായി വിഷമിക്കുന്നുണ്ടായിരുന്നു. യുവരാജ് നന്നായി ബറ്റു ചെയ്തതു കൊണ്ട് രക്ഷപെട്ടു. ഗാംഗുലി 2 നല്ല അവസരങ്ങള്‍ കൊടുത്തില്ലേ? ലങ്കയുടെ അടുത്ത് അങ്ങനത്തെ ഭാഗ്യത്തെ കുറിച്ച് ചിന്തിക്കാമോ? പിന്നെ ബര്‍മുഡ സേവാ‍ഗ് ഫോം ആകാന്‍ പാകത്തിനുള്ള പന്തുകളല്ലേ എറിഞ്ഞ് കൊടുത്തത്, അതു പോലെ ശ്രീലങ്കന്‍ ബൌളേര്‍സ് ചെയ്യും എന്നു പ്രതീക്ഷിക്കാന്‍ വയ്യ.
പിന്നെ ഇത്തവണ ദ്രാവിഡ് ബാറ്റിങ്ങ് ഓഡറില്‍ വരുത്തിയ മാറ്റങ്ങള്‍ നന്നായി , പ്രത്യേകിച്ച് ദോണി, യുവി, സച്ചിന്‍ ഇവരെ ദ്രാവിഡിന്റെ മുന്‍പ് ഇറക്കിയത്.

Anonymous said...

ആ ഒരു കൈ നോക്കാം എന്ന സ്ഥിതി ആയിട്ടുണ്ട്! എന്നാലും ഡേവിഡ് ഹെമ്പ് എന്ന ബര്‍മുഡയുടെ ആകപ്പാടേയുള്ള ഒരു അംഗീകൃത ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ബൌളര്‍മാരെ നേരിട്ട രീതി വെച്ചുനോക്കുമ്പോള്‍ ഇന്ത്യ കുറെ വിയര്‍ക്കേണ്ടിവരും ശ്രീലങ്കക്കെതിരെ!കുറഞ്ഞത് നാലു ബാറ്റ്സ്മാന്മാരെങ്കിലും ആ ഒരു ലെവലിലോ അതിനു മീതെയോ ലങ്ക്യ്ക്കുണ്ടല്ലോ!

ഇപ്പോഴത്തെ സ്ഥിതിയില്‍ ലങ്ക ബംഗ്ലാദേശിനെതിരെ ഒരു 300 റണ്‍ സ്കോര്‍ ചെയ്യുകയും, ബംഗ്ലാദേശിനെ 250 ല്‍ താഴെ സ്കോറില്‍ പുറത്താക്കുകയും ചെയ്താല്‍ (50 റണ്‍സ് മാര്‍ജിന്‍) ഇന്ത്യക്കു സമാധാനിക്കാം. ലങ്കയെ ചുമ്മാ തോല്പിച്ചാല്‍ മതിയാകും (പറ്റുമെങ്കില്‍!) പിന്നെ ബംഗ്ലാദേശിനു സൂപ്പര്‍ എട്ടില്‍ കടക്കണമെങ്കില്‍ ബര്‍മുഡയെ 250 ലേറെ റണ്‍സിന്റെ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടിവരും. മറിച്ച് ലങ്കയുടെ വിജയം 10 റണ്‍സിലും കുറഞ്ഞ മാറ്ജിനിലാണെങ്കില്‍ ഇന്ത്യ എപ്പോ പെട്ടിയെടുത്തു എന്നു ചോദിച്ചാ മതി. ലങ്കക്കെതിരെ ഒരു കൂറ്റന്‍ വിജയം വേണ്ടിവരും ഇന്ത്യക്ക് കര പറ്റാന്‍...ഇന്നത്തെ സ്ഥിതിയില്‍ നടക്കുമോ ആവോ!

അടുത്ത കളിയില്‍ റോബിന്‍ ഉത്തപ്പയ്ക്കു പകരം ഇര്‍ഫാന്‍ പത്താനെ കളീപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു ടീം മാനേജ്മെന്റ്...ബാറ്റിങ്ങില്‍ ഉത്തപ്പയെപ്പോലെ പിഞ്ച് ഹിറ്ററായും ബൌളീംഗില്‍ ഒരു കൈ സഹായമായും ഉപയോഗപ്പെടുത്താം. വിന്‍ഡീസിനെതിരെയുള്ള വാം അപ് മാച്ചില്‍ വലിയ കുഴപ്പമില്ലാതെ പന്തെറിഞ്ഞിരുന്നല്ലോ അദ്ദേഹം!‍

Siju | സിജു said...

എന്തരോ എന്തോ..

ശ്രീലങ്ക ബംഗ്ലാദേശിനോട് തോറ്റാല്‍ അതു (ഇന്ത്യ ശ്രീലങ്കയെ തോല്‍‌പിക്കുകയാണെങ്കില്‍) ഇന്ത്യക്ക് അത്ര നല്ലതല്ല. സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനോടുള്ള തോല്‍വി കണക്കിലെടുക്കും. 1999-ലെ ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതിന്റെ ഒരു പ്രധാന കാരണം ആദ്യറൌണ്ടില്‍ സിംബാബ്‌വേയോടേറ്റ പരാജയമായിരുന്നു. അപ്പോ ഇന്നു ശ്രീലങ്ക ജയിക്കാന്‍ നേര്‍ന്നോ..

കണ്ണൂസ്‌ said...

വൂമറെ വാതുവെപ്പുകാര്‍ കൊന്നതാണെന്ന് ദീപിക കണ്ടെത്തി. . ഇതാണ്‌ മക്കളേ അന്വേഷണാത്‌മക പ്രത്രപ്രവര്‍ത്തനം.

Siju | സിജു said...

ജമൈക്കന്‍ പോലീസ് ദീപികയുടെ സഹായം തേടിയെന്നാ കേട്ടത്

ദേവന്‍ said...

അവര്‍ എങ്ങനാ കണ്ണൂസേ അന്വേഷിച്ചത്‌? ഒറ്റരൂപാ ടോസ്‌ ചെയ്ത്‌ തലയും പുലിയും നോക്കിയാണോ, വെറ്റിലയില്‍ മഷിയിട്ട്‌ ആണോ അതോ ചെറിയ ശംഖുകള്‍ പലകയില്‍ നിരത്തി കോംബിനേഷന്‍ വിശകലനം ചെയ്താണോ?

Unknown said...

വൂമറണ്ണനെ കഴുത്തിനു ഞെക്കി ശ്വാസം മുട്ടിച്ച് കൊന്നൂ എന്ന് ജമൈക്കന്‍ റേഡിയോ പറയുന്നു എന്ന് ദീപിക പറയുന്നു.

K.V Manikantan said...

ബാലൂ,
ഇന്നലെ ശ്രീലങ്ക ജയിച്ചതോടെ, നമ്മുടെ ചാന്‍സ് എങ്ങനെ?

-ദേവ്വേട്ടാ, അവര്‍ കണ്ടു പിടിച്ചത് നിഗമനങ്ങളില്‍ക്കൂടിയാണ്. ‘നിഗമനം’ മനസിലായോ -നിഗമനം.

sandoz said...

എന്തൊക്കെ ആയാലും നമ്മടെ മനോരമേടെ അത്രേം വരില്ലാ.....ഇറാഖ്‌ കുവൈറ്റിനെ ആക്രമിച്ച സമയത്തെ മാപ്പുകളും സ്കെചുകളും ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ.......സദ്ദാം ഹുസൈയില്‍ വന്ന വഴി...... പോണ വഴി......കുഴിബോംബുകള്‍ വിന്യസിച്ചിരിക്കുന്ന ഏര്യയുടെ മാപ്പ്‌.....സദ്ദാമിന്റെ കുവൈറ്റ്‌-ഇറാഖ്‌ തുരങ്കം......

കോട്ടയത്ത്‌ ഇരുന്ന്...ചുമ്മാ സ്വന്തം ലേഖകര്‍ അലക്കണ അലക്ക്‌ കണ്ട്‌ വിരണ്ട്‌...

അമേരിക്കന്‍ സൈനിക മേധാവി നേരേ കോട്ടയത്ത്‌ വന്ന് അച്ചായനുമായി ചര്‍ച്ച നടത്തി.........അവസാനം കുവൈറ്റില്‍നിന്ന് ഇറാഖിനെ കെട്ടുകെട്ടിച്ചത്‌.... മനോരമയുടെ സഹായത്തോടെ കോട്ടയത്ത്‌ ഇരുന്ന് നടത്തിയ കരുനീക്കങ്ങളിലൂടെ ആണത്രേ....

Unknown said...

ഏയ് അങ്ങനെയൊന്നുമല്ല. ദീപിക ഇത് ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് അന്വേഷിച്ച് കണ്ടുപിടിച്ച് വെച്ചിരുന്നതാണ്. വൂമര്‍ മരിച്ചപ്പോള്‍ എന്നാലതും കിടക്കട്ടെ ഒരു ഹരത്തിന് എന്ന് കരുതിക്കാണും.

ഈ അന്വേഷണാത്മകത കണ്ട് പുളകം കൊണ്ട സ്കോട്ട് ലാണ്ട് യാര്‍ഡ് അവരുടെ വാര്‍ഷിക വാരിക ‘പറക്കും മൂഷികന്‍’ പുറത്തിറക്കാന്‍ ദീപികയ്ക്ക് കോണ്ട്രാക്ട് കൊടുത്തു എന്ന് കേള്‍ക്കുന്നു.

ഓടോ: വൂള്‍മറുടെ കൊലപാതകത്തിനെ പറ്റി ‘ആജ് തക്‘ പാകിസ്താനിലെ ജിയോ ടിവിയേയും, ജിയോ ടിവി ജമൈക്കയിലെ ‘കുഞ്ഞബ്ദുള്ളാവിഷനേയും’, അബ്ദുള്ള ദീപികയേയും ദീപിക വൂള്‍മറെ തന്നെയും ഉദ്ധരിക്കുന്നു.

അനിയന്‍കുട്ടി | aniyankutti said...

പണ്ടത്തെ ചങ്കരന്‍ തെങ്‌ങുമ്മേല്‍ തന്നെ.... നമുക്കിനി കണക്കിലെ കളികളെയും നോക്കി ഇരിക്കാം...
പിന്നെ ദില്‍ബൂ.. ഈ പത്രങ്‌ങളു മൊത്തം നമുക്കിട്ട് പണിയുകയണോ... ഏ? ഓരോരുത്തരും അവരവരുടേതായ കഥകള്‍ ഇറക്കാന്‍ തുടങിയാല്‍ നമ്മളെന്തു ചെയ്യും......
ദില്ബുവേ.... ങ്‌ങളൊരു പത്രം തുടങ്‌ങി ഞമ്മക്കയചു തര്വോ?
ഞമ്മക്കു ങ്‌ങളെ മാത്രേ ബിസ്വാസൊള്ളൂ......

Balu said...

അത്ര പ്രാധാന്യമുള്ള മത്സരങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് രണ്ട് ദിവസമായി വിവരണങ്ങള്‍ ഒന്നും ഇടാതിരുന്നത്..

ലങ്ക 206 റണ്‍സിന് ജയിച്ചത് നമ്മളെ ശരിക്കും സഹായിക്കും, പക്ഷെ നമ്മള്‍ ജയിക്കണമെന്ന് മാത്രം. ഇപ്പോ ബംഗ്ലാദേശിന്റെ നെറ്റ് റണ്‍‌റേറ്റ് ശരിക്ക് കുറഞ്ഞിട്ടുണ്ടാവുമല്ലോ.. നമ്മള്‍ ഒരു 25-30 റണ്‍സിന് ജയിച്ചാല്‍ പിന്നെ ബംഗ്ലാദേശ് കഷ്‌ടപ്പെടും..

Physel said...

ഇനി ചുമ്മാ ജയിച്ചാല്‍ മാത്രം മതി....ഇന്ത്യ ലങ്കയെ തോല്പിച്ചാല്‍ ബംഗ്ലാദേശ് ഇനി ബര്‍മുഡയെ 400 റണ്‍സിന്റെ മാര്‍ജിനില്‍ തോല്‍പ്പിക്കണം സൂപ്പര്‍ 8 ല്‍ കടക്കാന്‍! (പക്ഷെ ജയിക്കണം...ലങ്കയുടെ ബൌളിങ് ച്ചിരെ കട്ടിയാ...)

ദീപിക വൂമറെ കൊന്നേയുള്ളൂ...മനോരമ കൊലയാളിയേയും കണ്ടു പിടിച്ചു!(വൂമറെ ശ്വാസം മുട്ടിച്ചു കൊന്നതാവാനുള്ള സാധ്യത ബി.ബി.സി യും സി. എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്ഥിരുന്നു) ദാവൂദ് ഇബ്രാഹിം! ഈ വെളിപ്പെടുത്തല്‍ വേറെ എവിടെയും കണ്ടില്ല....പക്ഷെ ഡിസ്റ്റേര്‍ബിങ് ആയ ഒരു കാര്യം ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് - പാക്കിസ്ഥാന്‍ അയര്‍ലന്‍ഡ് മത്സര ഫലം മുന്നേ തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്ന്! ഇന്നലത്തെ പാക്കിസ്ഥാന്റെ കളി കണ്ടപ്പോ അതിലെന്തോ ഒരു ശരിയില്ലേ എന്നൊരു തോന്നല്‍!

Unknown said...

മനോരമ വായിച്ചാല്‍ ഞെട്ടിപ്പോകും. ദാവൂദ് മത്സരഫലം നേരെത്തെ നിശ്ചയിച്ചിരുന്നതാണത്രെ!ആര്‍ക്കറിയാം സത്യം. ഇനി ഇപ്പോള്‍ അങ്ങോട്ട് ചിന്തിച്ച് കൂട്ടിയാല്‍ ഇന്ത്യ - ബംഗ്ലാദേശ് മത്സരം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നതാണൊ ആവോ? എന്തായാലും ആ മത്സരഫലത്തില്‍ കുറെ കാശ് മറിഞ്ഞിട്ടുണ്ടാകും.

ഇന്ത്യ് ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ ജയിച്ചാല്‍ മതിയായിരുന്നു. ജയിക്കും - ശ്രീശാന്തിന്റെ അച്ഛനും അമ്മയും പ്രത്യേകം പ്രാര്‍ത്ഥിച്ചിട്ടുണ്ട് (ദീപിക)!


ഓ ടോ:
ഫൈസലേ,
കുറേകാലമായിട്ട് കാണാനില്ലെല്ലോ :)

Balu said...

നമ്മള്‍ ഒത്തുക്കളിയുടെ സാധ്യത (നമ്മുടെ കളിയുടെ) തള്ളികളഞ്ഞതായിരുന്നു. പക്ഷെ, പാകിസ്ഥാന്‍കാരുമായി ഫോണില്‍ ഒരാള്‍ സംസാരിച്ചിരുന്നു എന്നും അയാള്‍ ഇന്ത്യന്‍ ടീമിനെയും ശ്രീലങ്കന്‍ ടീമിനെയും ഇടയ്‌ക്കിടയ്‌ക്ക് വിളിക്കാറുണ്ടായിരുന്നു എന്നൊക്കെ സി.എന്‍.എന്‍ ഐ.ബി.എന്‍ പറയുന്നുണ്ടായിരുന്നു..

ശരിയാണോ ആവൊ??

ഇന്ന് ജയിച്ചാല്‍ മതിയായിരുന്നു.

സു | Su said...

ബാലു :) ലേഖനങ്ങള്‍ക്ക് നന്ദി. ഇന്ത്യ ഇനിയുള്ള കളിയില്‍ ജയിച്ചാല്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍, ടീം,‍ വേറെ എവിടേക്കെങ്കിലും പോകേണ്ടിവരും. ഒളിവിലിരിക്കാന്‍. ഞാന്‍ കാണാറൊന്നുമില്ല.

Unknown said...

ഇപ്പോഴാ പോസ്റ്റിന്റെ തലക്കെട്ടിന് ഒരു അര്‍ത്ഥമുണ്ടായത് - "ടീം ഇന്ത്യ - ഇനിയെന്ത്???"

അങ്ങനെ പവനായ് ശവമായ്.. എന്തൊക്കെയായിരുന്നു.. സേവാഗ്, ധോണി, യുവരാജ്, സച്ചിന്‍, ഗംഗുലി, ദ്രാവിഡ്..

അടുത്ത ലോകകപ്പ് ജയിക്കാന്‍ വേണ്ടത്
1. ടീം ഇന്ത്യ - ഒരു മാറ്റവും വരുത്താതത്
2. 3 ബര്‍മുഡ ടീം - കഴിഞ്ഞ ദിവസത്തെ തരം തന്നെ ( ഗ്രൂപ്പ് കളിക്കാന്‍)
3. 7 ബര്‍മുഡ ടീം - കഴിഞ്ഞ ദിവസത്തെ തരം തന്നെ ( സൂപ്പര്‍ 8 കളിക്കാന്‍)
4. 1 ബര്‍മുഡ ടീം - കഴിഞ്ഞ ദിവസത്തെ തരം തന്നെ ( സെമി കളിക്കാന്‍)
5. 1 ബര്‍മുഡ ടീം - കഴിഞ്ഞ ദിവസത്തെ തരം തന്നെ ( ഫൈനല്‍ കളിക്കാന്‍)


ഇതില്‍ നടക്കാത്ത ഒരു കാര്യമേ ഒള്ളൂ - ബര്‍മുഡ ടിം അവര്‍ 2-3 വര്‍ഷങ്ങള്‍ കൊണ്ട് കളി പഠിക്കും..!

അങ്ങനെ പവനായ് ശവമായ്..

Haree said...

ഹ ഹ ഹ...
സപ്തവര്‍ണ്ണങ്ങളുടെ അവസാന കമന്റ് കലക്കി!
ഇപ്പോഴാണ് ഇതിനൊരു അര്‍ത്ഥമുണ്ടായത്.
സത്യം പറഞ്ഞാല്‍ ഇന്നലത്തെ കളികണ്ടപ്പോള്‍ എനിക്ക് തോന്നിയത്, സൂപ്പര്‍ എട്ടില്‍ കടക്കാന്‍ യാതൊരു അര്‍ഹതയും ഇന്ത്യന്‍ ടീമിനില്ല, പിന്നെന്തിന് നമ്മള്‍ വിഷമിക്കണം? ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പം തന്നെയാണിപ്പോഴും, അവര്‍ക്കതിനുള്ള കഴിവില്ല, അതുകൊണ്ട് പുറത്തായി. അങ്ങിനെയൊരു സ്പിരിറ്റിലെടുക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.

സച്ചിന്‍ ഔട്ടാവുന്നതുവരെയേ ഞാന്‍ കണ്ടുള്ളൂ. എങ്കിലും ഇത്രയ്ക്ക് പരിതാപകരമാവുമെന്ന് കരുതിയില്ല. ഗാംഗുലിയും ഊത്തപ്പയും വെറുതെ വിക്കറ്റ് കളഞ്ഞു. സച്ചിന്റെ വിക്കറ്റ്, ബൌളറുടെ കഴിവാണെന്നെങ്കിലും പറയാം. എല്ലാവരും ബര്‍മുഡയുമായുള്ള കളിയുടെ ഹാങ്ങോവറിലാണെന്നു തോന്നുന്നു, സിക്സടിക്കാനായിരുന്നു ധൃതി... വളരെ അനായാസമായി ജയിക്കാനാവുമായിരുന്ന മത്സരം ഇങ്ങിനെ തോറ്റതിന്, അവരെത്തന്നെയേ പഴിക്കുവാന്‍ കഴിയൂ.
--