സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

തിരക്ക് മൂലം ഇന്നലെ വരാന്‍ കഴിഞ്ഞില്ല. എന്റെ പരീക്ഷാതീയതി വന്നു. ഏപ്രില്‍ 12ന് തുടങ്ങും. അതുകൊണ്ട് സ്‌റ്റമ്പ്‌ഡ് താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കുകയാണ്. ഏപ്രില്‍ 18 മുതല്‍ കളിയുടെ വിശേഷങ്ങളുമായി മടങ്ങിയെത്താം.. വായനക്കാര്‍ ക്ഷമിക്കുമല്ലോ??

സ്‌നേഹപൂര്‍വ്വം,

ബാലു.

9 comments:

Balu said...

എന്റെ പരീക്ഷാതീയതി വന്നു. ഏപ്രില്‍ 12ന് തുടങ്ങും. അതുകൊണ്ട് സ്‌റ്റമ്പ്‌ഡ് താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കുകയാണ്...

Siju | സിജു said...

ലോകകപ്പോ..
ഏതു ലോകകപ്പ് ?? എന്ത് ലോകകപ്പ് ?? എവിടത്തെ ലോകകപ്പ് ??
പോയിരുന്നു പഠി... പരീക്ഷ തീരുന്നതിനു മുമ്പ് ഇവിടെ വല്ലോം കണ്ടാ തല്ലു കൊള്ളൂം :-)

സാജന്‍| SAJAN said...

ബാലൂ അതു ശരിയാകില്ല എക്സാം പിന്നെം എഴുതാം വേള്‍ഡ് കപ്പ് ഇനി 4 വര്‍ഷം കഴിഞേ ഉണ്ടാകൂ അതു കൊണ്ട് ഇതു നിര്‍ത്തരുത്..പ്ലീസ്..

Anonymous said...

അയ്യൊ ചേട്ടാ പൊകല്ലേ, അയ്യൊ ചേട്ടാ പൊകല്ലേ,
ചേട്ടന്‍ പൊയാല്‍ ഇനി ഞങ്ങള്‍‌ക്ക് ആരുണ്ടിവിടെ? എക്സാം കല്ലി വല്ലി. ഒട്ടുപാലുകൊണ്ട് പന്തുണ്ടാക്കി എറിഞ്ഞ് പഠിക്കൂ (ശാന്തന്‍ സ്റ്റൈല്‍).

Unknown said...

ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ രാജി വെച്ചതായി വാര്‍ത്ത.

Unknown said...

മുകളിലത്തെ അനോണീടെ ഒട്ടുപാല്‍ കമന്റ് ഇപ്പോഴാണ് കണ്ടത്.:-))

കലക്കന്‍!

അരവിന്ദ് :: aravind said...

ഉവ്വ്. ചാപ്പല് കെട്ട് കെട്ടി.

നന്നായി. അദ്ദേഹം അപാരകളിക്കാരനായിരിക്കും, പക്ഷേ കോച്ചല്ല.
പീപ്പിള്‍ മാനേജ്മെന്റ് ആണ് കോച്ചിന് വേണ്ടത്. ഐന്‍‌സ്റ്റീന്‍ ഭയങ്കര ബുത്തിമാനായിരിക്കും. എങ്കിലും പിള്ളേരെ പഠിപ്പിക്കാന്‍ പോയാല്‍ ഒരു പക്ഷേ പരാജയമായിരിക്കും. ചാപ്പലിന് കുറേ ഐഡിയാസ് ഉണ്ടായിരുന്നു. ഡി ബോണോയുടെ തിങ്കിഗ് ഹാറ്റ്, മിലട്ടറി സ്റ്റ്രാറ്റജി ട്രെയിനിംഗ്, യോഗ, ഒളക്കേടെ മൂട്....എന്തൊരു ബഹളമായിരുന്നു!

ഇന്ത്യക്കാര് സൌത്ത് ആഫ്രിക്കക്കാരെ കണ്ട് പഠി. വളരെ സിം‌പിള്‍ ആണ്.

നല്ലോം തിന്നുക. ഇറച്ചി പ്രത്യേകിച്ചും.
നല്ലോം ജിമ്മില്‍ പോവുക. ട്രെയിനര്‍ പറയുന്നത് കേള്‍ക്കുക. നല്ല ആരോഗ്യം അത്യാവിശ്യമാണെന്ന് മനസ്സിലാക്കുക. സിക്സടിക്കാനല്ല, ടു -ത്രീ ഓടാന്‍, നന്നായി ഫീല്‍‌ഡ് ചെയ്യാന്‍, ഫ്ലിക് ചെയ്യാന്‍...ആരോഗ്യം എന്നാല്‍ സ്പോര്‍‌ട്ട്സില്‍ വെല്‍‌ബീയിംഗ് അല്ല..മസില്, ശക്തി, പേശിയുറപ്പ്, സ്റ്റാമിന..അത്യാവിശ്യമാണ്. അല്ലാതെ ദീനം വരാതെയിരുന്നാല്‍ പോര.

(പൊള്ളോക്ക്, എന്‍‌ടിനി, സ്മിത്ത്, പോട്ടെ, പൊട്ട പീറ്റേഴ്സണ്‍ ഇവരുടെ കൈ, കാല്, വയറിന്റെ ഒതുക്കം, ചെസ്റ്റിന്റെ വിരിവ്, ഇവ ഇന്ത്യയുടെ ടോപ്പ് ബൌളര്‍ ബാറ്റ്സ്മാനായ ശ്രീശാന്ത്, പട്ടേല്‍, ദ്രാവിഡ് ഇവരുടേതുമായി കം‌പയര്‍ ചെയ്യുക.
ഇതേ കായികവിനോദമാണ്..അല്ലാതെ പഠിപ്പല്ല. ആരോഗ്യമില്ലാത്ത പരട്ടകള് )

ഈ നശിച്ച കുറേ ബോംബേ/ഡെല്‍‌ഹി തൊലി വെളുത്തവരെ കഴുത്തിന് പിടിച്ച് പുറത്താക്കി നല്ല ചുണയുള്ള, വെയിലത്ത് വാടാത്ത ആമ്പിള്ളാരെ കൊണ്ടുവരണം റ്റീമില്‍. എന്നാല്‍ ഗുണം പിടിക്കും.

സ്പീഡില്‍ ഓടാന്‍ പഠിക്കുക (ആദ്യം ആരോഗ്യം ഉണ്ടായിട്ട്..). എല്ലാ ടീമും ഫീല്‍‌ഡ്ര് പന്ത് എടുത്താല്‍ ഒരു റണ്ണ് കൂടി ഓടും.ഇത് അപ്ലേ നിര്‍ത്തും. ആദ്യത്തെ റണ്ണ് കുതിക്കണം. അല്ലാതെ ആദ്യത്തെ മെല്ലെയോടിയിട്ട് രണ്ടാമത്തതിന് കുതിക്കാന്‍ നോക്കി വയറും കലങ്ങി ഔട്ടാവുകയല്ല വേണ്ടത്.

ഇന്ത്യന്‍ ടീമില്‍ നിന്ന് ഔട്ടായാല്‍ ദേശീയ ലീഗില്‍ കളിക്കണം. അല്ലാതെ വിശ്രമിക്കുകയല്ല. ഏത് ടെന്‍‌ഡുല്‍ക്കറിന്റെ മോനായാലും. സൌത്ത് ആഫ്രിക്കയിലും ആസ്ത്രേലിയയിലും നാഷണല്‍ ലെവല്‍ മത്സരങ്ങള്‍ ജനങ്ങള്‍ക്ക് ഭ്രാന്താണ്. അത്രക്ക് വാശിയാണ്, വീറുണ്ട്. ഇംഗ്ലണ്ടിലെ സോക്കര്‍ ലീഗ് പോലെ. എന്നാലെ ക്ലാളിറ്റിയുള്ള കളിക്കാര് പൊങ്ങി വരൂ. അല്ലാതെ ദേശീയ റ്റീമില്‍ നിന്ന് ഔട്ടായാല്‍ അടുത്ത വിളി വരെ വീട്ടിലിരുന്ന് ഊത്തപ്പം തിന്നരുത്.

എല്ലാ സ്കൊളിലും ഡൈവിംഗ് പിടി യുടെ ഭാഗമാക്കണം..അല്ലെങ്കില്‍ ആലൂപൊറോട്ട തിന്ന സേവാഗ് വയറ്റിന്റെ മുകളില്‍ ബാലന്‍സ് ചെയ്ത് തെന്നിപ്പോകുന്ന പരിതാപകരമായ കാഴ്ച കാണേണ്ടി വരും. ടെണ്ടുല്‍‌ക്കറുടെ അലച്ചുതല്ലി വീഴുന്നതിനെ ഡൈവിംഗ് എന്നാണോ വിളിക്കേണ്ടത് ? വയ്യെങ്കില്‍ കേറിപ്പോടേയ്.

ഇന്ത്യന്‍ എക്സ് മന്തകളെ കോച്ചാക്കരുത്. ഗുണം പിടിക്കില്ല. ആക്കിയാല്‍ തന്നെ റോബിന്‍‌സിംഗിനേയോ പാട്ടീലിനെയോ ആക്കുക.ബാക്കിയുള്ളവന്മാര്‍ക്ക് എന്നാ അറിഞ്ഞിട്ടാ? ഫീല്‍‌ഡിംഗില്‍ എന്നാ പറഞ്ഞു കൊടുക്കാനാ? റണ്ണെടുക്കുന്നതില്‍?
തിന്നുമുടിപ്പിക്കും..പിന്നെ ബര്‍മുഡയുമിട്ട്, ലാപ്പ്ടോപ്പും തുറന്ന്, സായിപ്പന്മാറിരിക്കുന്ന പോലെ ഇരിക്കും..ഒരു ഷോ.

ബാറ്റിംഗിലും ബൌളിംഗിലും (ഒരു പരിധി വരെ) ആരുടേയും സഹായം വേണ്ട. നല്ല പിച്ച് ഉണ്ടാക്കിയാല്‍ മാത്രം മതി.

ഇന്ന് ബോംബെയും ബറോഡയും 20-20 കളിച്ചു. സ്കോറ് 105 ഓള്‍ ഔട്ട്.
മക്കളേ സെപ്തംബറില്‍ ഇവടെ 20-20 ലോകകപ്പാണ്. 200 ഒക്കെ ഇവടെത്തെ സായിപ്പന്‍ പിള്ളേര് പുല്ല് പോലെ അടിക്കും. കഷ്ടകാലത്തിന് സംവരണമില്ലാത്തതിനാല്‍ അവന്മാര്‍ ടീമില്‍ കയറാത്തതാണ്. കെവിന്‍ പീറ്റേഴ്സണ്‍ പോയ പോലെ പലരും ചേക്കേറും.

ഇനീം നാറ്റിക്കരുത്. കളിച്ചു പഠി.

Unknown said...

അരവിന്ദേട്ടാ,
പറഞ്ഞത് വളരെ ശരിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഉടച്ച് വാര്‍ക്കണം. സീനിയോറിറ്റിയേക്കാള്‍ മെറിറ്റ് ആക്കണം യോഗ്യത. ആഭ്യന്തരക്രിക്കറ്റ് പുനരുദ്ധരിക്കണം.

ഇതിന്റെ മുന്നോടിയായി എസ്സാര്‍ ഗ്രൂപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്നൊരു സെറ്റപ്പ് മുന്നോട്ട് വെച്ചിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പോലെ വിദേശ കളിക്കാരിക്കെയായി ഒരു കമെര്‍ഷ്യലൈസ്ഡ് വണ്‍ ഡേ ചാമ്പ്യന്‍ഷിപ്പ്.

നമ്മുടെ ബി സി സി ഐയിലെ ലളിത് മോഡി മച്ചാന്‍ ആരാ മോന്‍? ചിക്കിലി എസ്സാറിനെ കൊണ്ട് തൊടീക്കുമോ? അങ്ങനെയെന്തെങ്കിലും പരിപാടി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടെങ്കില്‍ അത് മുഴുവന്‍ ബി സി സി ഐയുടെ അനുവാദത്തോടെയും വിദേശകളിക്കാരുടെ കാര്യം ഐ സി സിയുടെ അനുവാദത്തോടെയുമാവുമത്രേ.

ഇനി കെ ജി പിള്ളാര്‍ക്ക് സ്റ്റ്രീറ്റ് ക്രിക്കറ്റ് കളിക്കാനും മോഡിയ്ക്ക് ഫീസ് കൊടുക്കെണ്ടി വരുമോ?ഇന്ത്യക്കാരുടെ ബോര്‍ഡിന് പണമുണ്ടായത് കൊണ്ട് ക്രിക്കറ്റിന് കാര്യമില്ല എന്ന് ബിസിസിഐ വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ടല്ലോ.

Haree said...

അരവിന്ദേട്ടോയ്...
വളരെ മനോഹരമായിപ്പറഞ്ഞു. ഇങ്ങിനെയൊന്ന് ബൂലോഗത്തില്‍ വായിക്കുവാനെന്തേ ഇതുവരെ വന്നില്ല എന്നാലോചിക്കയായിരുന്നു ഞാന്‍. (അതോ വന്നിരുന്നോ, ഞാന്‍ കണാത്തതോ?) ഇതൊരു പോസ്റ്റാക്കാവുന്നതാണ്, അല്ലേ?

ഇന്നത്തെ പത്രത്തില്‍ വായിച്ചു, കോച്ച് പറയുന്നതൊന്നും സീനിയര്‍ കളിക്കാര്‍ അനുസരിക്കില്ലാത്രേ! ക്യാപ്റ്റന്‍സി പോവാതിരിക്കാന്‍ ദ്രാവിഡും, ഭൂരിഭക്ഷമുള്ള ഗ്രൂപ്പില്‍ ചവുട്ടിനിന്നു പോലും... ബെസ്റ്റ് ടീം. ഇനിയെന്തൊക്കെ കേള്‍ക്കേണ്ടി വരുമോ എന്തോ!
--