പ്രിയപ്പെട്ട വായനക്കാരെ, കുറച്ച് നാളത്തേയ്‌ക്ക് സ്‌റ്റമ്പ്‌ഡ് മുടങ്ങിയതില്‍ ഖേദിക്കുന്നു. പ്രധാനമായും രണ്ട് കാരണങ്ങളാണ് അതിനു പിന്നില്‍ ഉള്ളത്. ഒന്ന്, ഞാന്‍ ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ്‌ബാന്റ് കണക്ഷന്‍ വഴി നെറ്റില്‍ കയറുന്ന ഒരാളാണ്. മാസം അവര്‍ അനുവദിച്ചു തരുന്ന ലിമിറ്റ് വെച്ച് ജീവിച്ചു പോവുന്നു.. ആ ലിമിറ്റ് തീര്‍ന്നുപോയി എന്നത് ഒരു കാരണം. പക്ഷെ, ലിമിറ്റ് കഴിഞ്ഞില്ലായിരുന്നു എങ്കിലും എനിക്കിങ്ങോട്ട് കയറാന്‍ പറ്റുമോ എന്ന് സംശയമായിരുന്നു. പഠനകാര്യങ്ങളുടെ തിരക്കിലായിരുന്നു ഞാന്‍.
ലോകകപ്പ് വിശേഷങ്ങള്‍
പത്രങ്ങളിലൂടെയും ടീവിയിലൂടെയും എല്ലാവരും വിശേഷങ്ങളൊക്കെ അറിയുന്നുണ്ടാകുമല്ലോ.. സൂപ്പര്‍ 8 മത്സരങ്ങള്‍ തുടങ്ങിയതോടെ കപ്പിന് ഒരു പുതിയ ഉണര്‍വ് ലഭിച്ചിട്ടുണ്ട്. കാണികള്‍ കൂടുതലായി വരുന്നുമുണ്ട്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അസാന്നിധ്യം ലോകകപ്പിന്റെ തിളക്കം കുറച്ചതായും അനുഭവപ്പെടുന്നില്ല. കൂടുതല്‍ വിവരണങ്ങള്‍ നല്‍കുന്നില്ല. സൂപ്പര്‍ 8 ഘട്ടത്തിലെത്തിയ ടീമുകളും അവര്‍ക്കുള്ള പോയിന്റും:
കളി , ജയം, സമനില, തോല്‍വി, പോയിന്റ്, എന്ന ക്രമത്തില്‍
ഓസ്‌ട്രേലിയ 2 2 0 0 6
ന്യൂസിലാന്റ് 1 1 0 0 4
ശ്രീലങ്ക 1 0 0 1 2
ഇംഗ്ലണ്ട് 1 1 0 0 2
ദ.ആഫ്രിക്ക 1 1 0 0 2
വെസ്‌റ്റ് ഇന്‍ഡീസ് 2 0 0 2 2
അയര്‍ലണ്ട് 1 0 0 1 0
ബംഗ്ലാദേശ് 1 0 0 1 0
ഇന്നലെ ബംഗ്ലാദേശിനെ നിലം തൊടാതെ പറപ്പിച്ച ഓസീസ് എതിരാളികളോട് കരുതിയിരുന്നോ എന്ന സൂചനയാണ് നല്‍കുന്നത്. മഴ മൂലം 22 ഓവറായി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശിന്റെ സ്‌കോര്‍ 8 ഓവറോളം ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്‌ടം കൂടാതെ ഓസീസ് മറികടന്നു. ഗില്‍ക്രിസ്‌റ്റ് അര സെഞ്ച്വറി നേടി.
Subscribe to:
Post Comments (Atom)
3 comments:
പ്രിയപ്പെട്ട വായനക്കാരെ, കുറച്ച് നാളത്തേയ്‌ക്ക് സ്‌റ്റമ്പ്‌ഡ് മുടങ്ങിയതില്‍ ഖേദിക്കുന്നു. പ്രധാനമായും രണ്ട് കാരണങ്ങളാണ് അതിനു പിന്നില്‍ ഉള്ളത്. ഒന്ന്, ഞാന്‍ ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ്‌ബാന്റ് കണക്ഷന്‍ വഴി നെറ്റില്‍ കയറുന്ന ഒരാളാണ്. മാസം അവര്‍ അനുവദിച്ചു തരുന്ന ലിമിറ്റ് വെച്ച് ജീവിച്ചു പോവുന്നു.. ആ ലിമിറ്റ് തീര്‍ന്നുപോയി എന്നത് ഒരു കാരണം. പക്ഷെ, ലിമിറ്റ് കഴിഞ്ഞില്ലായിരുന്നു എങ്കിലും എനിക്കിങ്ങോട്ട് കയറാന്‍ പറ്റുമോ എന്ന് സംശയമായിരുന്നു. പഠനകാര്യങ്ങളുടെ തിരക്കിലായിരുന്നു ഞാന്‍.
ഇന്ത്യയുടെ പരാജയം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നു തന്നെ...
എങ്കിലും വിശേഷങ്ങള്‍ തുടരട്ടെ
:)
ബാലുവിന്‍റെ ലോകകപ്പ് സംപ്രേഷണം മല പോലെ വന്ന് എലി പോലെ പോയോ എന്ന സംശയം ന്യായമായും തോന്നി. അപ്പം ഇതായിരുന്നു പ്രോബ്ലം. എങ്കില്‍ സഹിച്ചേക്കാം.
കലാപരിപാടി സൗകര്യം പോലെ തുടരാം.
ഓള്‍ ദ ബസ് സ്റ്റോപ്പ്
Post a Comment